Quantcast

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നിന്നും പിന്‍മാറാതെ യുവതി;വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചു

തന്റെ പരാതിയിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഉന്നതര്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും പരാതിക്കാരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. 

MediaOne Logo

Web Desk

  • Published:

    8 Nov 2018 7:56 AM GMT

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നിന്നും പിന്‍മാറാതെ യുവതി;വീണ്ടും   കേന്ദ്രനേതൃത്വത്തെ സമീപിച്ചു
X

പി.കെ ശശി എം.എല്‍.എക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതി പരാതിയുമായി വീണ്ടും സി.പി.എം കേന്ദ്രനേതൃത്വത്തെ സമീപിച്ചു. പരാതിയില്‍ പാര്‍ട്ടി കമ്മീഷന്‍ നടത്തുന്ന‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. ശശിയുടെ ഫോണ്‍ സംഭാഷണം അടക്കമുള്ള രേഖകള്‍ സഹിതമാണ് സമീപിച്ചത്.

പി.കെ ശശിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയ അന്വേഷണ കമ്മീഷന്‍ സെപ്തംബറിലായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു വ്യക്തതയും ഇനിയം വന്നിട്ടില്ല. ഇതിനിടെയാണ് കേന്ദ്രനേതൃത്വത്തെ പരാതിയുമായി വനിതാ നേതാവ് വിണ്ടും സമീപിച്ചത്. അന്വേഷണം അട്ടമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചില ഉന്നത നേതാക്കള്‍ പരാതി പിന്‍വലിക്കാന്‍ തനിക്ക്മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും യെച്ചൂരിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഡി.വൈ.എഫ്.ഐ നേതാവ് ആരോപിക്കുന്നുണ്ട്. പി.കെ ശശിയുടെ ടെലിഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി സി.പി.എം ജനറല്‍ സെക്രട്ടറിക്ക് നല്‍കിയത്. അന്വേഷണം നടക്കുമ്പോള്‍ തന്നെ ജാഥാ ക്യാപ്റ്റനായി പി.കെ ശശിയെ നിയോഗിച്ചവെന്നും കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പരാതി നല്‍കിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ കേന്ദ്രനേതൃത്വം തയ്യറായില്ല. നേരത്തെ ലൈംഗികാരോപണ പരാതി സംസ്ഥാന നേതൃത്വം പരിഗണിക്കാത്തതുകൊണ്ട് വനിതാ നേതാവ് പി.ബി അംഗമായ ബൃന്ദ കാരാട്ടിനെയും ജനറല്‍ സെക്രട്ടറിയേയും സമീപിച്ചിരുന്നു. തുടര്‍ന്ന് അവൈലബിള്‍ പി.ബി സംസ്ഥാന നേതൃത്വത്തിന് പരാതിയിന്‍മേല്‍ നിര്‍ദേശം നല്‍കിയപ്പോള്‍ അന്വേഷണ കമ്മീഷനെ രൂപികരിച്ച് കഴിഞ്ഞുവെന്നായിരുന്നു പ്രതികരണം. പികെ ശശിക്കെതിരായ വനിതാ നേതാവിന്റെ ആരോപണം എന്തായാലും ഡിസംബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.

TAGS :

Next Story