Quantcast

ബി.ഹരികുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടു

കൊല്ലം സ്വദേശിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിലാണ് അന്ന് കടക്കല്‍ സി.ഐയായിരുന്നു ഹരികുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്

MediaOne Logo

Web Desk

  • Published:

    9 Nov 2018 2:53 AM GMT

ബി.ഹരികുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടു
X

നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ മുന്‍ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടു. കൊല്ലം സ്വദേശിയായ യുവാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവത്തിലാണ് അന്ന് കടക്കല്‍ സി.ഐയായിരുന്നു ഹരികുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതിയുടെ ഉന്നതബന്ധങ്ങളാണ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയുണ്ടാകാത്തതിന് പിന്നിലെന്നാണ് ആരോപണം.

കൊല്ലം പാരിപ്പള്ളി സ്വദേശിയായ സുനില്‍ കുമാറിനെ മോഷണക്കുറ്റം ചുമത്തി 2015 മാര്‍ച്ച് ലാണ് ചടമംഗലം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ മുപ്പത്തി അയ്യായിരം രൂപ നല്‍കണമെന്ന് അന്ന് കടക്കല്‍ സി.ഐ ആയിരുന്ന ബി. ഹരികുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ച സുനില്‍ കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു. പിന്നീട് ഭാര്യയെ ഭീഷണിപ്പെടുത്തി സി.ഐയുടെ ആളുകള്‍ പണം വാങ്ങി.

ജയില്‍ മോചിതനായ സുനില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ കേസ് വ്യാജമാണെന്നും ഹരികുമാറിനെതിരെ തെളിവുകളുണ്ടെന്നും കണ്ടെത്തി. ഹരികുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും ചടയമംഗലം എസ്.ഐ അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നും കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ മുന്ന് വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടിന്‍മേല്‍ ഒരു നടപടിയും ഹരികുമാറിനെതിരെ ഉണ്ടായില്ല. സ്വാധീനമുപയോഗിച്ച് അന്വേഷണം തടഞ്ഞ ഹരികുമാറിനെ പിന്നീട് ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റവും ലഭിച്ചു.

TAGS :

Next Story