കെവിന്‍ കൊലപാതക കേസ്;പ്രതിപട്ടികയില്‍ നിന്നും പൊലീസിനെ ഒഴിവാക്കാന്‍ ശ്രമമെന്ന് ആരോപണം
ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ അടക്കമുളളവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
കെവിന്‍ കേസിന്റെ പ്രതിപട്ടികയില്‍ നിന്നും പൊലീസ്ഉദ്യോഗസ്ഥരെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൌണ്‍സില്‍ രംഗത്ത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ അടക്കമുളളവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇവരുടെ ആരോപണം. പൊലീസിനെ ഒഴിവാക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇവര്‍.
കെവിന്‍ കേസുമായി ബന്ധപ്പെട്ട് ഗന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ളവര്‍ക്ക് വീഴ്ച പറ്റിയിരുന്നു. പരാതിയുമായി നീനു സ്റ്റേഷനില്‍ ചെന്നിട്ടും വേണ്ട രീതിയില്‍ നടപടി സ്വീകരിച്ചില്ലെന്നാണ് നീനു അടക്കമുളളവര്‍ പറഞ്ഞിരുന്നത്. ഒപ്പം എ. എസ്.ഐ പ്രധാന പ്രതിയായ ഷാനു ചാക്കോയില്‍ നിന്നും കൈക്കൂലി വാങ്ങുകയും ചെയ്തു. എന്നാല്‍ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ഒരന്വേഷണവും നടന്നിട്ടില്ല. എ.എസ്.ഐയും ഡ്രൈവറും കൈക്കൂലി വാങ്ങിയത് തെളിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കോട്ടയം എസ്.പി നടപടിയെടുത്തിട്ടുണ്ട്. സ്റ്റേഷന്‍ എസ്.ഐ റൈറ്റര്‍ എന്നിവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയുമാണ്. നിലവില്‍ പൊലീസ് കംപ്ലയിന്‍സ് അതോരിറ്റി നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവരെ പ്രധാന കേസില്‍ ഉള്‍പ്പെടുത്താന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
ये à¤à¥€ पà¥�ें- കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു
ये à¤à¥€ पà¥�ें- കെവിന്‍ ദുരഭിമാനകൊല: കുറ്റപത്രം സമര്‍പ്പിച്ചു
Adjust Story Font
16