Quantcast

ബന്ധു നിയമന വിവാദം;വിജിലന്‍സ് ക്ലിയറന്‍സിന് ശ്രമം

ഒരു മാസത്തിനുള്ളില്‍ വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കിയാല്‍ മതിയെന്ന വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് നീക്കം

MediaOne Logo

Web Desk

  • Published:

    9 Nov 2018 2:50 AM GMT

ബന്ധു നിയമന വിവാദം;വിജിലന്‍സ് ക്ലിയറന്‍സിന് ശ്രമം
X

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തെ സാധൂകരിക്കാന്‍ നിയമോപദേശം തേടിയിരുന്നതായുള്ള ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ വാദം പൊളിഞ്ഞതിന് പിന്നാലെ വിജിലന്‍സ് ക്ലിയറന്‍സ് നിയമനത്തിന് ഉറപ്പാക്കാനും ശ്രമം. ഒരു മാസത്തിനുള്ളില്‍ വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കിയാല്‍ മതിയെന്ന വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് നീക്കം.

ഉന്നത നിയമനങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നായിരുന്നു ഇ.പി ജയരാജന്‍ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് തേടിയില്ലെന്നായിരുന്നു ആക്ഷേപങ്ങളിലൊന്ന്. ഇതിന് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ലെന്നായിരുന്നു ജലീല്‍ നടത്തിയ വിശദീരണം. എന്നാല്‍ വിവാദം കൂടുതല്‍ തലങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രേഖാമൂലം വിജിലന്‍സ് ക്ലിയറന്‍സ് ഉറപ്പാക്കാനാണ് നീക്കം. നിയമിച്ച് ഒരു മാസത്തിനുള്ളില്‍ വിജിലന്‍സ് ക്ലിയറന്‍സ് ഉറപ്പാക്കിയാല്‍ മതിയെന്നാണ് ഇതിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ നല്‍കുന്ന പുതിയ വിശദീകരണം

ये भी पà¥�ें- ബന്ധുനിയമന വിവാദം: ജലീലിനെ കുരുക്കി കെ.എസ്.എം.ഡി.എഫ്.സി ചെയര്‍മാന്റെ വിശദീകരണം 

നേരത്തെ സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡപ്യൂട്ടേഷന്‍ അനുവദിച്ചതിലും നിയമോപദേശം തേടിയതായുള്ള കോര്‍പറേഷന്‍ ചെയര്‍മാന്‍ അടക്കമുള്ളവരുടെ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ വാക്കാല്‍ തേടിയതായി വിശദീകരിച്ചാണ് തലയൂരിയത്. വിജിലന്‍സ് ക്ലിയറന്‍സ് ഉറപ്പാക്കിയാല്‍ വിവാദങ്ങളുടെ മുനയൊടിക്കാമെന്നാണ് ജലീല്‍ അടക്കമുള്ളവരുടെ കണക്ക് കൂട്ടല്‍ .

ये भी पà¥�ें- ബന്ധുനിയമന വിവാദം: കെ.ടി ജലീല്‍ കടുത്ത സമ്മര്‍ദ്ദത്തില്‍; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

TAGS :

Next Story