Quantcast

നെയ്യാറ്റിന്‍കര കൊലപാതകം;എസ്.ഐ സന്തോഷ് കുമാറിനെതിരെ നടപടിയെടുത്തേക്കും

എസ്.ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നാണ് സൂചന. 

MediaOne Logo

Web Desk

  • Published:

    9 Nov 2018 2:52 AM GMT

നെയ്യാറ്റിന്‍കര കൊലപാതകം;എസ്.ഐ സന്തോഷ് കുമാറിനെതിരെ നടപടിയെടുത്തേക്കും
X

നെയ്യാറ്റിന്‍കരയിലെ സനല്‍ കൊലപാതകക്കേസില്‍ എസ്.ഐ സന്തോഷ് കുമാറിനെതിരെ നടപടിയെടുത്തേക്കും. എസ്.ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നാണ് സൂചന. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഡി.വൈ.എസ്.പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി ഡി.വൈ.എസ്.പി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. സനലിന്റെ മരണത്തില്‍ എസ്. ഐ സന്തോഷ് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് എസ്.ഐ കാര്യക്ഷമമായി ഇടപെട്ടില്ല. പൊലീസുകാര്‍ ഡ്യൂട്ടി മാറുന്നതില്‍ ഇടപെടാതിരുന്നതും ഗുരുതര വീഴ്ചയായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ സന്തോഷ് കുമാറിനെതിരെ നടപടിയെടുത്തേക്കും. അതേസമയം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആര്‍ തയ്യാറാക്കി കേസില്‍ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ എസ്.പി ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം.

എസ്.പിക്ക് പുറമെ ഒരു ഡി.വൈ.എസ്.പി, ഒരു സി.ഐ, നാല് എസ് ഐ, നാല് എ.എസ്.ഐ, ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ സംഘത്തിലുണ്ട്. അന്വേഷണസംഘം ഇന്നലെ നെയ്യാറ്റിന്‍കരയിലെത്തി അപകടത്തില്‍ പെട്ട വാഹനങ്ങള്‍ പരിശോധിച്ചിരുന്നു. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. സംഘം ഇന്നും നെയ്യാറ്റിന്‍കരയിലെത്തി അന്വേഷണം തുടരും.ഡി.വൈ.എസ്.പിയെ ഇതുവരെ പിടികൂടാത്തതില്‍ പ്രതിഷേധവും ശക്തമാണ്.നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം;വാഹനമിടിച്ചു കിടന്ന സനലിനെ ആശുപത്രിയിലെത്തിച്ചത് അര മണിക്കൂറിന് ശേഷം

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലക്കേസ് : എസ്.പി. ആന്‍റണിക്ക് അന്വേഷണ ചുമതല

TAGS :

Next Story