ഡി.വൈ.എഫ്.ഐ 14ാം സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് കൊടിയേറും
ഡി.വൈ.എഫ്.ഐ 14ാം സംസ്ഥാനസമ്മേളനത്തിന് നാളെ കോഴിക്കോട് കൊടിയേറും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് സമ്മേളനം. പ്രായപരിധി കര്‍ശനമാക്കുന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സമ്മേളനത്തിലുണ്ടാകും. ആദ്യമായാണ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.
പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് പതാക ഉയര്‍ത്തുന്നതോടെയാണ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാനസമ്മേളനത്തിന് തുടക്കമാവുക. തിങ്കളാഴ്ച ടാഗോര്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മാധ്യമപ്രവര്‍ത്തകന്‍ സായ്നാഥ് ഉദ്ഘാടനം ചെയ്യും. 623 പ്രതിനിധികള്‍ പങ്കെടുക്കും. 136 പേര്‍ വനിതകളാണ്. അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികളുമുണ്ടാകും. 37 വയസ്സെന്ന പ്രായപരിധി ഈ സമ്മേളനത്തോടെ കര്‍ശനമായി നടപ്പാക്കാനുള്ള ആലോചനയിലാണ് സംഘടന.
14ന് ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന യുവജനറാലി നടക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍റെ ഭാഗമായി പുസ്തകോത്സവവും ഡിജിറ്റല്‍ എക്സിബിഷനും സംഘടിപ്പിച്ചിച്ചുണ്ട്. വീടുകളില്‍ വെച്ച ഹുണ്ടിക വഴിയാണ് സമ്മേളന നടത്തിപ്പിനാവശ്യമായ തുക കണ്ടെത്തിയത്.
Adjust Story Font
16