Quantcast

ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷം; നടക്കുന്നത് വ്യക്തിഹത്യയെന്ന് കോടിയേരി

ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ലെന്നും ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്നും കോടിയേരി കോഴിക്കോട്ട് മാധൃമ പ്രവര്‍ത്തകരോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 Nov 2018 6:13 AM GMT

ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷം; നടക്കുന്നത് വ്യക്തിഹത്യയെന്ന് കോടിയേരി
X

മന്ത്രി കെ ടി ജലീലിനെതിരെ ഉയര്‍ന്ന ബന്ധു നിയമന ആരോപണങ്ങളില്‍ പ്രതികരിച്ച് കോടിയേരി. ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ലെന്നും ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്നും കോടിയേരി കോഴിക്കോട്ട് മാധൃമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും വസ്തുതാപരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇടപെടാന്‍ സാധിക്കൂവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനം മാത്രമാണ് ജലീല്‍ നടത്തിയത്. അത് ഒരുവര്‍ഷത്തേക്കുള്ള നിയമനം മാത്രമാണ്.സ്ഥിരം നിയമനമല്ല. അതില്‍ മറ്റ് അപാകമൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു.

അതേ സമയം മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ന്യൂനപക്ഷ യുവജന ക്ഷേമ പരിശീലന കേന്ദ്രത്തിലും അനധികൃത നിയമനം നടത്തിയെന്നാണ് പരാതി. കര്‍ണാടകയിലെ കല്‍പ്പിത സര്‍വകലാശാലക്ക് യുജിസി ചട്ടം ലംഘിച്ച് ഓഫ് കാംപസ് തുടങ്ങാന്‍ മന്ത്രിയുടെ സഹായം ലഭിച്ചന്നാണ് പുതിയ ആരോപണം.

ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം നടന്നു. മലപ്പുറം കൊണ്ടോട്ടിയിലാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

TAGS :

Next Story