Quantcast

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് സുരക്ഷ ശക്തമാക്കും

MediaOne Logo

Web Desk

  • Published:

    10 Nov 2018 2:12 AM GMT

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്  സുരക്ഷ ശക്തമാക്കും
X

സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമലയില്‍ സുരക്ഷ ശക്തമാക്കും. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും വാഹനങ്ങൾക്ക് പാസും നിർബന്ധമാക്കും. കൂടുതൽ CCTV കാമറകളും വ്യോമ നിരീക്ഷണവും ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസ് വാഹന പാസ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ആവശ്യമായ വിവരങ്ങൾ നൽകി അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം’. ഇത് കാണത്തക്കവിധം മുന്‍ ഗ്ലാസില്‍ സൗകര്യപ്രദമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും വേണം. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലിൽ പാര്‍ക്കിംഗ് അനുവദിക്കില്ല.

കരാര്‍ ജോലിക്കാരും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നൽകി തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങണം. യുവതി പ്രവേശ വിഷയത്തിൽ നിലക്കൽ പമ്പ സന്നിധാനം എന്നിവിടങ്ങളിൽ തുടരുന്ന ക്രമസമാധാന പ്രശ്നം പരിഗണിച്ചാണ് പൊലീസ് നടപടി. കൂടുതൽ CCTV കാമറകൾ സ്ഥാപിക്കുകയും നവ മാധ്യമങ്ങളിലെ പ്രചരണങ്ങൾ പരിശോധിക്കുന്നതിനും സംവിധാനമുണ്ടാക്കും. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് പുറമെ നാവിക സേനയുടെയും വ്യോമസേനയുടെയും വിമാനങ്ങളും വ്യോമ നിരീക്ഷണത്തിന് ഉണ്ടാകും.

TAGS :

Next Story