ശബരിമല വിഷയത്തില്‍ സി.പി.എം നിലപാടാണ് ശരിയെന്നത് കാലം തെളിയിക്കുമെന്ന് കോടിയേരി
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2014ലെ ഫലം ആവര്‍ത്തിക്കും
ശബരിമല വിഷയത്തില്‍ സി.പി.എം നിലപാടാണ് ശരിയെന്നത് കാലം തെളിയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2014ലെ ഫലം ആവര്‍ത്തിക്കും .ശരീഅത്ത്,ക്രീമിലെയര്‍ വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്ന് ജനം വിധിയെഴുതിയത് മറന്നു പോകരുതെന്നും കോടിയേരി പറഞ്ഞു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമം തകര്‍ത്തത് സര്‍ക്കാരാണ്.ബി.ജെ.പിയുടെ അജണ്ടയില്‍ കോണ്‍ഗ്രസാണ് വീണു പോയത്. സുപ്രിം കോടതി ഏതു വിധി പുറപ്പെടുവിച്ചാലും സര്‍ക്കാര്‍ അത് നടപ്പാക്കും.ജനങ്ങള്‍ ഇക്കാര്യങ്ങളൊക്കെ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതത്തെ രാഷ്ട്രീയത്തിലേക്ക് കൂടുതലായി ഇടപെടുത്തുകയാണ് ബി.ജെ.പിയും ലീഗും ഇപ്പോള്‍ ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.
Adjust Story Font
16