മുന്‍മന്ത്രി തോമസ് ചാണ്ടി കയ്യേറി നിര്‍മ്മിച്ച പാര്‍ക്കിംങ് ഗ്രൌണ്ട് പൊളിക്കണമെന്ന് സര്‍ക്കാര്‍
ഗ്രൌണ്ട് പൊളിക്കണമെന്ന് കാട്ടി ആലപ്പുഴ മുന്‍കളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലൈക് പാലസ് ഹോട്ടല്‍ നിലം കയ്യേറി നിര്‍മ്മിച്ച പാര്‍ക്കിംങ് ഗ്രൌണ്ട് പൊളിക്കണമെന്ന് സര്‍ക്കാര്‍. ഗ്രൌണ്ട് പൊളിക്കണമെന്ന് കാട്ടി ആലപ്പുഴ മുന്‍കളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ തള്ളിയ സര്‍ക്കാര്‍, പാര്‍ക്കിങ് ഗ്രൌണ്ട് പൊളിച്ച് നിലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് കരിവേലി പാടശേഖരം നികത്തി ലൈക്ക് പാലസ് ഹോട്ടലിന് വേണ്ടി പാര്‍ക്കിംങ് ഗ്രൌണ്ട് പണിതത്. ഏകദേശം മുക്കാല്‍ ഏക്കറോളം നിലം നികത്തിയാണ് പാര്‍ക്കിംങ് ഏരിയ നിര്‍മ്മിച്ചതെന്ന് ആലപ്പുഴ മുന്‍ജില്ലാകളക്ടര്‍ ടിവി അനുപമ കണ്ടെത്തി, സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിന്നു. കളക്ടറുടെ റിപ്പോര്‍ട്ട് തള്ളി നിലം നികത്തല്‍ സാധൂകരിക്കണമെന്ന് കാട്ടി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ പോയിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നായിരിന്നു കോടതിയുടെ നിലപാട്. ഇതേതുടര്‍ന്നാണ് തോമസ് ചാണ്ടി സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ നിലം നികത്തിയാണ് പാര്‍ക്കിംങ് ഗ്രൌണ്ട് നിര്‍മ്മിച്ചതെന്ന ടിവി അനുമപയുടെ കണ്ടെത്തല്‍ സര്‍ക്കാര്‍ അംഗീകരിച്ച് ചാണ്ടിയുടെ അപ്പീല്‍ തള്ളുകയായിരുന്നു. ആ പ്രദേശത്ത് വീണ്ടും തെളിവെടുപ്പ് നടത്തമെന്നാവശ്യവും സര്‍ക്കാര്‍ നിരാകരിച്ചിട്ടുണ്ട്. കൂടാതെ ഗ്രൌണ്ട് പൊളിച് നിലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും ഉത്തരവിലുണ്ട്.
Adjust Story Font
16