Quantcast

ഇ.പി ജയരാജനു പിന്നാലെ കെ.ടി ജലീലും: ബന്ധുനിയമന വിവാദമൊഴിയാതെ എൽ.ഡി.എഫ്

അഴിമതിയുടെ നിഴൽ വീഴുന്ന ബന്ധു നിയമന ആരോപണം എൽ.ഡി.എഫ് സർക്കാറിന് വൻ വെല്ലുവിളിയാവുകയാണ്.

MediaOne Logo

Web Desk

  • Published:

    12 Nov 2018 1:14 AM GMT

ഇ.പി ജയരാജനു പിന്നാലെ കെ.ടി ജലീലും: ബന്ധുനിയമന വിവാദമൊഴിയാതെ എൽ.ഡി.എഫ്
X

എൽ.ഡി.എഫ് സർക്കാറിന് തലവേദനയാകുകയാണ് വിടാതെ പിന്തുടരുന്ന ബന്ധുനിയമന വിവാദങ്ങൾ. ഇ.പി ജയരാജന്റെ രാജിയില്‍ കലാശിച്ച ബന്ധുനിയമന വിവാദം മറ്റൊരു മന്ത്രിയുടെ രാജി ആവശ്യത്തിലേക്കും എത്തിയിരിക്കുന്നു. സി.പി.എമ്മിനും മുന്നണിക്കും വിവാദം കളങ്കമാവുകയും ചെയ്തു.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയത്. മുൻ യു.ഡി.എഫ് സർക്കാർ നേരിട്ടതു പോലുളള വലിയ അഴിമതി ആരോപണങ്ങൾ ഈ സർക്കാർ ഇതുവരെ നേരിട്ടിട്ടുമില്ല. എന്നാൽ അഴിമതിയുടെ നിഴൽ വീഴുന്ന ബന്ധു നിയമന ആരോപണം എൽ.ഡി.എഫ് സർക്കാറിന് വൻ വെല്ലുവിളിയാവുകയാണ്.

വ്യവസായ മന്ത്രി ഇ.പി ജയരാജനിലൂടെയാണ് ബന്ധുനിയമനം സർക്കാറിന് ആദ്യ ആഘാതമായത്. ഭാര്യസഹോദരിയുടെ മകനെ പൊതുമേഖല സ്ഥാപനത്തിന്റെ എം.ഡിയായി നിയമിച്ചത് വിവാദമായതോടെ മന്ത്രിയായതിൻറെ 142ാം ദിവസം ജയരാജന് രാജിവെക്കേണ്ടിവന്നു. പിന്നീട് കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് തിരിച്ചുവന്നെങ്കിലും ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന സി.പി.എമ്മിൻറെ വിലയിരുത്തൽ അവശേഷിക്കുന്നുണ്ട്.

മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ കേരള സർവകലാശാല സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറാക്കിയതായിരുന്നു പിന്നീടുണ്ടായ ബന്ധുനിയമന വിവാദം. സർക്കാറിനെ നേരിട്ട് ബാധിച്ചില്ലെങ്കിലും ആരോപണം ശക്തമായതോടെ ജൂബിലിക്ക് രാജിവച്ചൊഴിയേണ്ടിവന്നു.

ये भी पà¥�ें- ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

ये भी पà¥�ें- മന്ത്രി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ രാജിവെച്ചു

ये भी पà¥�ें- മന്ത്രിപദവിക്കുശേഷം വിവാദങ്ങളൊഴിയാതെ ഇ പി ജയരാജന്‍

ये भी पà¥�ें- ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു

തൊട്ടു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും ബന്ധുനിയമന കുരുക്കിൽ പെടുന്നത്. സി.പി.എം മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരോപണ വിധേയനായ മന്ത്രി ബന്ധു ആദിബിന് രാജിവെക്കേണ്ടിവന്നത് സർക്കാറിനും ജലീലിനും തിരിച്ചടിയായിട്ടുണ്ട്. ആവർത്തിക്കുന്ന ബന്ധു നിയമന വിവാദം പാർട്ടിക്കുളളിലും മുന്നണിക്കുളളിലും വിമർശനമുയർത്തുമെന്നുറപ്പാണ്.

TAGS :

Next Story