Quantcast

പ്രളയം തകര്‍ത്ത പമ്പയിലെ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ ഇപ്പോഴും ഉപയോഗശൂന്യം

പുനരുദ്ധാരണ പ്രവർത്തനങ്ങൾ കരാറെടുത്ത ടാറ്റ പ്രൊജക്ട്സ് പിന്നീട് ടോയ്‌ലറ്റ് ബ്ലോക്കുകളുടെ അറ്റകുറ്റപ്പണി ദേവസ്വം ബോർഡിന് കൈമാറുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    12 Nov 2018 4:49 AM GMT

പ്രളയം തകര്‍ത്ത പമ്പയിലെ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ ഇപ്പോഴും ഉപയോഗശൂന്യം
X

പ്രളയം തകർത്ത പമ്പയിൽ ടോയ്‌ലറ്റ് ബ്ലോക്കുകളുടെ വീണ്ടെടുക്കൽ പൂർത്തിയായില്ല. നിലക്കലിൽ ആയിരത്തോളം ശുചിമുറികൾ സജ്ജമാക്കുമെങ്കിലും ഇതും പര്യാപ്തമല്ലെന്നാണ് പരാതി

പമ്പയിൽ ത്രിവേണി പാലത്തിന് സമീപമുള്ള ടോയ് ലറ്റ് ബ്ലോക്കുകളിൽ ഒന്ന് ഉപയോഗശൂന്യമായതിനാൽ അത് പൊളിച്ചുനീക്കി. ബഹുനിലകളായുള്ള രണ്ട് ബ്ലോക്കുകളിൽ താഴത്തെ നിലയിൽ പ്രളയത്തിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യാനായിട്ടില്ല. പുനരുദ്ധാരണ പ്രവർത്തനങ്ങൾ കരാറെടുത്ത ടാറ്റ പ്രൊജക്ട്സ് പിന്നീട് ടോയ്‌ലറ്റ് ബ്ലോക്കുകളുടെ അറ്റകുറ്റപ്പണി ദേവസ്വം ബോർഡിന് കൈമാറുകയായിരുന്നു.

രണ്ടാം നിലയിലെ നൂറോളം ശുചിമുറികൾ ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇവയുടെ സെപ്പ്ടിക് ടാങ്കിലേക്കുള്ള പൈപ്പിടൽ പൂർത്തിയായിട്ടില്ല

100 ബയോടോയ്‌ലറ്റുകള്‍ കൂടി പമ്പയിൽ ഉണ്ടാകും. എന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഇവയുടെ ടാങ്കുകൾ നിറഞ്ഞതാണ് മുന്നനുഭവം. നിലക്കലിൽ നേരത്തെ ഉള്ള 435 ശുചിമുറികൾക്ക് പുറമെ 500 എണ്ണം കൂടി പുതുതായി സ്ഥാപിക്കുന്നുണ്ട്. പക്ഷേ ഇതും പര്യാപ്തമല്ലെന്നാണ് പരാതി.

TAGS :

Next Story