Quantcast

അനധികൃത പരസ്യ ബോര്‍ഡുകൾ: കേസെടുക്കണമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആർജവം കാണിക്കണം.

MediaOne Logo

Web Desk

  • Published:

    13 Nov 2018 9:22 AM GMT

അനധികൃത പരസ്യ ബോര്‍ഡുകൾ: കേസെടുക്കണമെന്ന് ഹൈക്കോടതി
X

അനധികൃത പരസ്യ ബോര്‍ഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ തയാറാകണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആർജവം കാണിക്കണം. സ്വന്തം ചിത്രങ്ങൾ ഉള്ള ഫ്ലക്സുകൾ വഴിയരികിൽ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതിയുടെ നിരവധി ഉത്തരവുകളുണ്ടായിട്ടും ഭരണ മുന്നണിയിലെ പാർട്ടികൾ വരെ നിർബാധം പരസ്യ ബോര്‍ഡുകൾ സ്ഥാപിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പാർട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ല. ചീഫ് സെക്രട്ടറിയയേയും ഡിജിപിയേയും തെരഞ്ഞെടുപ്പ് കമ്മിഷനേയും കേസിൽ കക്ഷിയാക്കാനും കോടതി തീരുമാനിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.

കോടതി വിധി നടപ്പാക്കാൻ നഗരസഭകൾ ഒരു പരിധി വരെ ശ്രമിച്ചെന്ന് കോടതി വിലയിരുത്തി.എന്നാൽ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് ബോര്‍ഡുകൾ സ്ഥാപിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ബോര്‍ഡുകൾ മാറ്റാൻ നഗരസഭക്ക് കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. ഹരജി 27ന് പരിഗണിക്കാൻ മാറ്റി.

TAGS :

Next Story