Quantcast

ബന്ധുനിയമന വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഉദ്യോഗാര്‍ഥി

സഹീര്‍ കാലടി എന്ന ഉദ്യോഗാര്‍ഥിയാണ് തന്നെ വിവാദങ്ങളില്‍ നിന്നും ഒഴിവാക്കണമന്ന് അപേക്ഷിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്

MediaOne Logo

Web Desk

  • Published:

    13 Nov 2018 9:02 AM GMT

ബന്ധുനിയമന വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഉദ്യോഗാര്‍ഥി
X

ബന്ധുനിയമന വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ നേരത്തെ അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥി രംഗത്ത്. സഹീര്‍ കാലടി എന്ന ഉദ്യോഗാര്‍ഥിയാണ് തന്നെ വിവാദങ്ങളില്‍ നിന്നും ഒഴിവാക്കണമന്ന് അപേക്ഷിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. സഹീറിന് യോഗ്യതയില്ലാത്തതിനാല്‍ നിയമനം നല്‍കിയില്ലെന്നാണ് മന്ത്രി കെ.ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

കെ.ടി ജലീല്‍ അയോഗ്യനാണെന്ന് പേരെടുത്ത് പറഞ്ഞ സഹീര്‍ കാലടി രണ്ട് ബിരുദാനന്ത ബിരുദം നേടിയ വ്യക്തിയാണ്. എം.കോം, എക്സിക്യൂട്ടീവ് എം.ബി.എ എന്നീ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ സഹീര്‍ പൊതുമേഖല സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്സില്‍ അപേക്ഷ അയക്കുമ്പോള്‍ 11 വര്‍ഷം സര്‍വ്വീസുള്ള ജീവനക്കാരനായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാല്‍കോടെക്സിലെ അകൌണ്ട്സ് ഓഫീസറാണ് സഹീര്‍.

മന്ത്രി ഉള്‍പ്പെടെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതോടെയാണ് സഹീര്‍ ഫേസ് ബുക്കില്‍ നിലപാട് വ്യക്തമാക്കിയത്. ന്യൂനപക്ഷ കോര്‍പ്പറേഷന്‍ പരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. എന്നാല്‍ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അഭിമുഖത്തില്‍ പങ്കെടുക്കാത്ത തന്നെയും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെയും ഒരാവശ്യവുമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക്മാത്രം നല്‍കുന്ന എക്സിക്യൂട്ടീവ് എം.ബി.എ നിലവാരമില്ലാത്ത വെറും വിദൂര വിദ്യാഭ്യാസ യോഗ്യതയായി മാറി. ഇപ്പോള്‍ 38 വയസ്സായി. ഇനിയും മെറിറ്റിലൂടെ പുതിയ തൊഴിലവസരങ്ങള്‍ക്കായുള്ള എഴുത്ത് പരീക്ഷകളിലും ഇന്‍റര്‍വ്യൂകളിലും പങ്കെടുക്കും. വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന അപേക്ഷയോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

TAGS :

Next Story