ശബരിമല: റിട്ട് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി
റിവ്യൂ ഹരജികള്‍ക്ക് ശേഷമാണ് റിട്ട് ഹരജികള്‍ പരിഗണിക്കുക.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ റിട്ട് ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. റിവ്യൂ ഹരജികള്‍ പരിഗണിച്ച ശേഷമാണ് റിട്ട് ഹരജികള്‍ പരിഗണിക്കുക. മൂന്ന് മണിക്കാണ് റിവ്യൂ ഹരജികള്‍ കേള്‍ക്കുന്നത്.
49 പുനപരിശോധനാ ഹരജികളാണുള്ളത്. ഓരോന്നും വെവ്വേറെ കോടതി പരിഗണിച്ചേക്കും. ഇതിന് ശേഷമാണ് ഇവ പരിഗണിക്കണമോ തള്ളണമോ എന്ന് തീരുമാനിക്കുക. പുനപരിശോധനാ ഹരജികള്‍ പരിഗണിക്കാനാണ് തീരുമാനമെങ്കില്‍ അവ തുറന്ന കോടതിയില്‍ വേണമോ എന്നും കോടതി തീരുമാനിക്കും. ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ റിട്ടുകളും അതോടൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പുനപരിശോധനാ ഹരജി സമര്‍പ്പിച്ചവര്‍ തന്നെ റിട്ടുകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ റിട്ടുകള്‍ക്ക് പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പുനപരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആചാര സംരക്ഷണ സമിതിയുടെ ആവശ്യം നിരാകരിച്ചു.
ये à¤à¥€ पà¥�ें- ശബരിമല യുവതീ പ്രവേശനം: പുനപരിശോധനാ ഹരജി തള്ളിയാലും സമരം നിര്‍ത്തില്ലെന്ന് കെ.സുധാകരന്‍
Adjust Story Font
16