കരിപ്പൂര്‍-സൗദി വിമാന സര്‍വീസുകള്‍ വൈകാതെ പുനരാരംഭിക്കും
സൌദി എയര്‍ലൈന്‍സിന്റെ സൌദി-ഇന്ത്യ കണ്‍ട്രി മാനേജര്‍ ഇബ്രാഹീം എം അല്‍കൂബിയുടെ പേരിലുള്ള വാര്‍ത്ത കുറിപ്പിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പറയുന്നത്
കരിപ്പൂരില്‍ നിന്നും സൌദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വൈകാതെ പുനരാരംഭിക്കും. സൌദി എയര്‍ലൈന്‍സിന്റെ സൌദി-ഇന്ത്യ കണ്‍ട്രി മാനേജര്‍ ഇബ്രാഹീം എം അല്‍കൂബിയുടെ പേരിലുള്ള വാര്‍ത്ത കുറിപ്പിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പറയുന്നത്.എന്നാല്‍ എന്നു മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് വാര്‍ത്തകുറിപ്പില്‍ പറയുന്നില്ല.
2015 മെയ് ഒന്നു മുതല്‍ റെണ്‍വേ വികസനത്തിനായി വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു.പലതവണ സൌദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്നും സര്‍വീസുകള്‍ വീണ്ടും തുടങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സര്‍വീസ് പുനരാരംഭിച്ചില്ല. എന്നാല്‍ സൌദി സര്‍വീസുകള്‍ കരിപ്പൂരില്‍നിന്നും തുടങ്ങാന്‍ സൌദിയും-ഇന്ത്യയും നടത്തിയ ചര്‍ച്ചകളില്‍ ധാരണയായി. സര്‍വീസുകള്‍ തുടങ്ങാനുള്ള തയ്യറെടുപ്പുകള്‍ നടത്താന്‍ കരിപ്പൂര്‍ വിമാനത്താവളത്തിനും നിര്‍ദേശം നല്‍കി.
എന്നാല്‍ എന്നുമുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വാര്‍ത്തകുറിപ്പില്‍ പറയുന്നില്ല.സൌദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം തന്നെ കോഴിക്കോട് വാര്‍ത്തസമ്മേളനം വിളിക്കുമെന്നാണ് വിവരം. കരിപ്പൂരില്‍ നിന്നും സൌദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്ത മലബാറിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
Adjust Story Font
16