സര്‍വീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് തോന്നുംപോലെ, ഉള്ള കപ്പലുകളിലാണെങ്കില്‍ ആവശ്യത്തിന് ടിക്കറ്റുമില്ല;ലക്ഷദ്വീപുകാരുടെ യാത്രാദുരിതം ഇവിടെ തീരുന്നില്ല
ദ്വീപ് വിട്ട് എങ്ങോട്ടെങ്കിലും പോകണമെങ്കിലും അഞ്ച് ദിവസം മുന്‍പെ ഭൂരിഭാഗം ആളുകള്‍ക്കും അതിന് കഴിയൂ.ആഗ്രഹിക്കുന്ന സമയത്ത് ടിക്കറ്റ് കിട്ടണമെന്നുമില്ല.
ലക്ഷദ്വീപിലേക്ക് സ്ഥിരം യാത്രാ സംവിധാനങ്ങള്‍ ഇപ്പോഴുമില്ല. നിലവില്‍ സര്‍വീസ് നടത്തുന്ന ആറ് കപ്പലുകളും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പറയുന്നതനുസരിച്ച് തോന്നിയത് പോലെയാണ് ഓടുന്നത്.വെറും അഞ്ച് ദിവസം മുന്‍പ് മാത്രമേ രണ്ട് കപ്പലൊഴികയുള്ള കപ്പലുകളുടെ സര്‍വീസ് വിവരങ്ങള്‍ നാട്ടുകാരറിയൂ. ഉള്ള കപ്പലുകളിലാണെങ്കില്‍ ആവശ്യത്തിന് ടിക്കറ്റുമില്ല.
ലക്ഷദ്വീപിലേക്കുള്ള യാത്ര സൌകര്യങ്ങള്‍ അടുത്തറിയുമ്പോള്‍ അത്ഭുതം തോന്നു. ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് സര്‍വീസ്.കുറച്ച് കാലം മുന്‍പ് വരെ കപ്പലുകളുടെ യാത്രാ വിവരങ്ങള്‍ ഒരു മാസം മുന്‍പ് അറിയാമായിരുന്നു.ഇപ്പോഴതും പറ്റാതായി.
അതായത് ദ്വീപ് വിട്ട് എങ്ങോട്ടെങ്കിലും പോകണമെങ്കിലും അഞ്ച് ദിവസം മുന്‍പെ ഭൂരിഭാഗം ആളുകള്‍ക്കും അതിന് കഴിയൂ.ആഗ്രഹിക്കുന്ന സമയത്ത് ടിക്കറ്റ് കിട്ടണമെന്നുമില്ല. നേരത്തെ തീരുമാനിച്ച കപ്പലിന് എന്തെങ്കിലും തകരാര്‍ വന്നാല്‍ മറ്റ് സൌകര്യം ഏര്‍പ്പെടുത്തുന്നതിന് പകരം യാത്ര റദ്ദ് ചെയ്യുകയാണ് രീതി. പോര്‍ട്ടുകളില്‍ നിന്ന് ആന്ത്രോത്തിലേക്കോ കവരത്തിയിലേക്കോ മിനിക്കോയിലേക്കോ പോകുന്ന കപ്പലിനെ മറ്റ് ദ്വീപുകളിലേക്ക് തിരിച്ച് വിടാനുള്ള അധികാരവും ദ്വീപ് അഡ്മിനിസ്ട്രേഷനുണ്ട്. മനുഷ്യവാസമുളള പത്ത് ദ്വീപുകളിലേക്ക് മംഗലാപുരം,ബേപ്പൂര്‍,കൊച്ചി തുറമുഖങ്ങളില്‍ നിന്നാണ് സര്‍വീസുള്ളത്.ഇതില്‍ വര്‍ഷം മുഴുവന് സര്‍വീസുള്ളത് കൊച്ചിയില്‍ നിന്ന് മാത്രമാണ്.മംഗലാപുരത്ത് നിന്നും ബേപ്പൂരില്‍ നിന്നും നവംബര്‍ മുതല്‍ മെയ് 15 വരെ മാത്രമാണ് സര്‍വീസ്.
Adjust Story Font
16