Quantcast

ശബരിമല;സർക്കാർ സമവായത്തിന്റെ പാതയിലേക്ക്

ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ മണ്ഡലകാലത്ത് പ്രതിഷേധങ്ങൾ ശക്തമാകുമെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്

MediaOne Logo

Web Desk

  • Published:

    14 Nov 2018 7:56 AM GMT

ശബരിമല;സർക്കാർ സമവായത്തിന്റെ പാതയിലേക്ക്
X

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ സമവായത്തിന്റെ പാതയിലേക്ക്. സർവ്വകക്ഷി യോഗം വിളിച്ചതിന് പിന്നാലെ തന്ത്രി കുടുബത്തേയും, പന്തളം കൊട്ടാരം പ്രതിനിധികളേയും മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. പുനപരിശോധന ഹരജികൾ കേൾക്കാൻ സുപ്രിം കോടതി തയ്യാറയതിനാല്‍ തീരുമാനിച്ചത് കൊണ്ട് സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ മണ്ഡലകാലത്ത് പ്രതിഷേധങ്ങൾ ശക്തമാകുമെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. 2 മാസത്തോളം കാലം നടതുറന്നിരിക്കുന്ന സാഹചര്യത്തിൽ അത്രയും കാലം സുരക്ഷയൊരുക്കുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടാണ് സർക്കാരിനെ വലയ്ക്കുന്നത്.ഈ സാഹചര്യത്തിലാണ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചത്.രാവിലെ നടക്കുന്ന യോഗത്തിന് പിന്നാലെ തന്നെ തന്ത്രി കുടുംബത്തേയും, പന്തളം കൊട്ടാരം പ്രതിനിധികളേയും മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത് സർക്കാർ സമവായത്തിന്റെ പാത സ്വീകരിക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്.ആദ്യം ചർച്ചക്ക് വരാതിരുന്ന തന്ത്രി കുടുംബവും, പന്തളം കൊട്ടാരം പ്രതിനിധികളും ചർച്ചക്ക് വരാമെന്നേറ്റതും സർക്കാർ അനുകൂലമായിട്ടാണ് കാണുന്നത്.

സംഘർഷങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം സർക്കാർ ഇനിയെങ്കിലും പിടിവാശി വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമോപദേശത്തിന്റേയും സർവ്വകക്ഷിയോഗത്തിന്റെയും തന്ത്രി കുടുംബവുമായി വൈകിട്ട് നടക്കുന്ന ചർച്ചയുടെയും അടിസ്ഥാനത്തിലായിരിക്കും മണ്ഡലകാലത്തെ സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാട് സർക്കാർ സ്വീകരിക്കുന്നത്.

TAGS :

Next Story