Quantcast

ശബരിമല യുവതീപ്രവേശനം;വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രിം കോടതി

സ്റ്റേ ആവശ്യപ്പെട്ട ഹരജിക്കാരനോട് പുനഃപരിശോധനാ ഹരജി പരിഗണിക്കുന്ന ജനുവരി 22 വരെ കാത്തിരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

MediaOne Logo

Web Desk

  • Published:

    14 Nov 2018 7:57 AM GMT

ശബരിമല യുവതീപ്രവേശനം;വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രിം കോടതി
X

ശബരിമല യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി ഇന്നും ആവര്‍ത്തിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോട് ജനുവരി 22 വരെ കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പറഞ്ഞു.

ശബരിമല വിധിക്കെതിരായ‌ി റിട്ട് ഹരജി സമര്‍പ്പിച്ച ശൈലജ വിജയന്റെ അഭിഭാഷകന്‍ മാത്യു നെടുമ്പാറയാണ്ഇന്ന് സ്റ്റേ ആവശ്യം സുപ്രിം കോടതിയില്‍ വീണ്ടും ഉന്നയിച്ചത്. രാവിലെ കേസുകള്‍ ശ്രദ്ധയില്‍ പെടുത്തുന്ന വേളയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‌ ഗഗോയിയോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരാകരിച്ച കോടതി, പുനഃപരിശോധന ഹരജികൾ ജനുവരി 22നു തുറന്ന കോടതിയിൽ പരിഗണിക്കുമെന്നും അത് വരെ കാത്തിരിക്കണമെന്നും മറുപടി നല്‍കി. പുനപരിശോധന ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് നിരാകരിച്ചു.

ഇന്നലത്തെ ഉത്തരവില്‍ വിധി സ്റ്റേ ചെയ്യുന്നില്ല്ലെന്ന് കോടതി വ്യക്തമായി പറഞ്ഞത് ഹരജിക്കാരില്‍ ആശങ്കക്ക് ഇടക്കായിട്ടുണ്ട്. ഈ സഹാചര്യത്തിലാണ് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചത്. കേടതി നിലപാട് ആവര്‍ത്തിച്ചതോടെ സെപ്റ്റംബര്‍ 28 ലെ സ്ത്രീപ്രവേശന വിധി ഇപ്പോള്‍ നടപ്പാക്കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാരിന് മേല്‍ ഏറും. ഈ മാസം 16 മുതല്‍ മണ്ഡലകാലം ആരംഭിക്കാനിരിക്കുകയാണ്. ജനുവരി 20 നാണ് മകരവിളക്ക്.

ये भी पà¥�ें- ശബരിമല യുവതിപ്രവേശം തുറന്ന കോടതിയിലെ വാദം: സൌമ്യ കേസിലെ സമാന സാഹചര്യമെന്ന് നിയമജ്ഞര്‍

ये भी पà¥�ें- ശബരിമല റിവ്യൂ ഹരജി: ജനുവരിയില്‍ തുറന്ന കോടതി വാദം കേള്‍ക്കും

TAGS :

Next Story