കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ത്രിദിന പ്രക്ഷോഭം
ത്രിദിന പ്രക്ഷോഭം പാര്‍ട്ടി ദേശീയ സെക്രട്ടറി ഡോ. റാഷിദ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
വന്‍കിട കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ത്രിദിന പ്രക്ഷോഭം. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് സമഗ്ര ഭൂപരിഷ്കരണ നിയമം നിര്‍മിക്കണം, ഭൂരഹിതരുടെ പ്രശ്നം പഠിക്കാന്‍ ഭൂപരിഷ്കരണ കമ്മീഷനെ നിയോഗിക്കണം എന്നീ ആവശ്യങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നു. ത്രിദിന പ്രക്ഷോഭം പാര്‍ട്ടി ദേശീയ സെക്രട്ടറി ഡോ. റാഷിദ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍, ടാറ്റ എന്നിവയുള്‍പ്പെടെ കുത്തകകള്‍ കയ്യേറിയിരിക്കുന്നത്. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് ഭൂപ്രക്ഷോഭം ശക്തമാക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചത്. കേരളത്തിന്റെ ഭൂരഹിതരുടെ പ്രശ്നം പാര്‍പ്പിട പ്രശ്നമായി പരിമിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആരോപിച്ചു. ദേശീയ സെക്രട്ടറി റാഷിദ് ഹുസൈന്‍ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് സംയുക്ത ഭൂസമരസമിതി രൂപീകരിക്കണമെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍ ആവശ്യപ്പെട്ടു.
സണ്ണി എം.കപിക്കാട്, പെമ്പിളൈ ഒരുമ നേതാവ് ഗോമതി, അരിപ്പ ഭൂസമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍, കെ.കെ ബാബുരാജ് തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. ഇന്നും നാളെയും പ്രക്ഷോഭം തുടരും.
Adjust Story Font
16