ബാർ കോഴ കേസ്: തുടരന്വേഷണത്തിന് എല്‍.ഡി.എഫ് കൺവീനർ സർക്കാരിനെ സമീപിച്ചതായി വിജിലൻസ് ഹൈക്കോടതിയില്‍
തുടരന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദീകരണം നല്‍കാന്‍ സർക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.
കെ.എം മാണിക്കെതിരായ ബാർ കോഴ കേസിന്റെ തുടരന്വേഷണത്തിന് എല്‍.ഡി.എഫ് കൺവീനർ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയില്‍. തുടരന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദീകരണം നല്‍കാന്‍ സർക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് വി.എസും മാണിയും സമർപ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. മാണിക്കെതിരെ തുടരന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടണം എന്ന തിരുവനതപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയിൽ എത്തിയത്. തനിക്കെതിരായ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണം എന്നാണ് മണിയുടെ ആവശ്യം.
മൂന്ന് തവണ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയ കേസാണെന്നും ഇനിയും അന്വേഷണം വേണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും മാണി കോടതിയെ അറിയിച്ചു. തുടരന്വേഷണം നടത്താൻ സർക്കാരിൽ നിന്നും അനുമതി തേടിയോ എന്ന് കോടതി വിജിലൻസിനോട് ചോദിച്ചു. എൽ.ഡി.എഫ് കൺവീനറായിരുന്ന വൈക്കം വിശ്വന്‍ അനുമതിക്കായി സർക്കാരിനെ സമീപിച്ചിരുന്നുവെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. തുടർന്നാണ് ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാരിന് കോടതി നിർദേശം നൽകിയത്.
Adjust Story Font
16