സര്‍വകക്ഷിയോഗം പരാജയപ്പെട്ടതിന് പിന്നില്‍
സാവകാശ ഹരജി ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ചര്‍ച്ചയായെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. സ്ത്രീകള്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ആരും അംഗീകരിച്ചതുമില്ല.
സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതോടെയാണ് സര്‍വകക്ഷിയോഗം പരാജയപ്പെട്ടത്.
സാവകാശ ഹരജി ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ചര്‍ച്ചയായെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. സ്ത്രീകള്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ആരും അംഗീകരിച്ചതുമില്ല.
പുനപരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന സുപ്രിം കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. നേരത്തെ ചര്‍ച്ചക്ക് വിളിച്ചിട്ടും വരാതിരുന്ന തന്ത്രി കുടുംബം പന്തളം കൊട്ടാരം പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായി. ക്രമസമാധാന പ്രശ്നങ്ങളും ഒരുക്കങ്ങളുടെ അപര്യാപ്തതയും പരിഗണിച്ച് യുവതി പ്രവേശന ഉത്തരവ് നടപ്പിലാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് സാവകാശ ഹരജി നല്‍കുന്നകാര്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കുകയും ചെയ്തു. സമവായത്തിലേക്ക് സര്‍ക്കാര്‍ പോവുകയാണെന്ന സൂചന നല്‍കുന്ന പശ്ചാത്തലത്തിലായിരുന്നു സര്‍വക്ഷിയോഗം ചേര്‍ന്നത്. എന്നാല്‍ നിലപാടില്‍ അണുകിട മാറ്റമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് സര്‍വകക്ഷി യോഗം ഫലം കാണാതെ പോയത്.
സ്ത്രീകള്‍ക്ക് തീര്‍ഥാടനത്തിന് പ്രത്യേക ദിവസം ക്രമീകരിക്കണമെന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പുതിയ നിര്‍ദേശം. എന്നാല്‍ പ്രതിപക്ഷമോ തന്ത്രി പന്തളം കൊട്ടാരം പ്രതിനിധികളോ ഈ നിര്‍ദേശം പരിഗണിച്ചതുമില്ല. സമവായ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ മണ്ഡലകാലത്തും തുലാമാസ ആട്ടചിത്തരി സമയത്തെ സംഘര്‍ഷാത്മക സാഹചര്യം തുടരാനാണ് സാധ്യത.
Adjust Story Font
16