തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്
സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധിച്ചതിനാണ് കേസ്. തൃപ്തി ദേശായിയുടെ യാത്ര തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് കേസ്. സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധിച്ചതിനാണ് കേസ്. തൃപ്തി ദേശായിയുടെ യാത്ര തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. ദര്‍ശനത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കുമെന്ന് തൃപ്തി ദേശായി മീഡിയവണിനോട് പറഞ്ഞു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനുള്ളിലാണ് ഇപ്പോള്‍ തൃപ്തി ദേശായിയും ആറംഗ യുവതീസംഘവുമുള്ളത്. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃപ്തിക്കും സംഘത്തിനും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
നെടുമ്പാശ്ശേരിയില്‍ സമരം തുടരുന്നത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തൃപ്തി ദേശായിയെയോ പ്രതിഷേധക്കാരെയോ നീക്കം ചെയ്യണമെന്ന് സിയാല്‍ അധികൃതര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
Adjust Story Font
16