Quantcast

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ നീക്കിയതായി ദേവസ്വം ബോര്‍ഡ്

സന്നിധാനത്ത് കൂടുതൽ ആളുകൾ തങ്ങുന്നത് തടയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    18 Nov 2018 4:32 PM GMT

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ നീക്കിയതായി ദേവസ്വം ബോര്‍ഡ്
X

ശബരിമലയിൽ പോലീസ് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണവും നീക്കിയെന്ന് ദേവസ്വം ബോര്‍ഡ്. പകൽ നിയന്ത്രണം അടക്കമുള്ളവ മാറ്റിയെന്ന് പ്രസിഡന്റ് പദത്മകുമാർ പറഞ്ഞു. നെയ്യഭിഷേകത്തിന് കൂടുതൽ സമയം നൽകും. സംസ്ഥാന പൊലീസ് മേധാവിയുമായി ദേവസ്വം ബോര്‍ഡ്നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സന്നിധാനത്ത് കൂടുതൽ ആളുകൾ തങ്ങുന്നത് തടയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയത്. ഇതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ ഇന്ന് മുതല്‍ പകലും നിയന്ത്രണം ഏര്‍പെടുത്തി. ഇത് തീർഥാടനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡ് എതിര്‍ത്തത്. ഇത് കണക്കിലെടുത്താണ് സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ട് ഇളവ് നല്‍കാന്‍ ധാരണയായത്. തീർഥാടകർക്ക് വേണ്ട മതിയായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ഉച്ച പൂജക് ശേഷം നട അടക്കുന്നതിനാൽ 12 മണി മുതൽ രണ്ടു മണി വരെയാണ് തീര്‍ഥാടകരെ ഇന്ന് പമ്പയിൽ തടഞ്ഞത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള ബസുകളും പൊലീസിന്റെ നിർദേശ പ്രകാരം ഉച്ചക് ഒരു മണിക്കൂർ സർവീസ് നിർത്തി വെച്ചിരുന്നു. പമ്പയിൽ നിന്ന് ഭക്തരുടെ തിരക്ക് കുറയുന്നതനുസരിച്ചാണ് ബസുകൾ കടത്തി വിട്ടത്. നേരത്തെ അറിയിപ് നൽകാതെ ഏർപെടുത്തിയ നിയന്ത്രണങ്ങൾ ഭക്തരെയും വലച്ചു.

TAGS :

Next Story