Quantcast

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്

സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്.

MediaOne Logo

Web Desk

  • Published:

    18 Nov 2018 3:53 PM GMT

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്
X

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ രാഷ്ട്രീയായുധമാക്കി കോണ്‍ഗ്രസ്. പോലീസ് നിയന്ത്രണങ്ങൾ വഴി ശബരിമലയെ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും, തീര്‍ഥാടകര്‍ക്ക് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘം ആരോപിച്ചു.

നിലക്കലിലും പമ്പയിലും സന്ദർശനം നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളായ അടൂർ പ്രകാശും വി.എസ് ശിവകുമാറും സാന്നിധാനത്തെത്തിയത്. പമ്പയിൽ സന്ദർശനം നടത്തിയ ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ മടങ്ങിയിരുന്നു. സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്. നിയന്ത്രണങ്ങൾ ശബരിമലയെ തകർക്കാനാണെന്ന് വി.എസ് ശിവകുമാർ കുറ്റപ്പെടുത്തി.

നിലക്കലിലും പമ്പയിലും അയ്യപ്പഭക്തർക്ക് സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല. സാന്നിധാനത്തേക്കെത്തിയ ബി.ജെ.പി-സംഘപരിവാർ നേതാക്കളെ അറസ്റ്റ് ചെയ്തത് സി.പി.എം-ബി.ജെ.പി ഒത്തുകളിയാണെന്നും ഇവർ ആരോപിച്ചു. ശബരിമലയിലെ പ്രശ്‌നങ്ങൾ പഠിച്ച് കോണ്ഗ്രസ് നേതൃത്വത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

TAGS :

Next Story