Quantcast

സന്നിധാനത്ത് വന്‍ പ്രതിഷേധം: പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

വിരിവെക്കാൻ അനുവദിക്കുന്നില്ല എന്നാരോപിച്ചാണ് വലിയ നടപ്പന്തലിൽ പ്രതിഷേധമുണ്ടായത്. പെരുമ്പാവൂരിലെ ആർ.എസ്.എസ് നേതാവായ ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

MediaOne Logo

Web Desk

  • Published:

    19 Nov 2018 1:10 AM GMT

സന്നിധാനത്ത് വന്‍ പ്രതിഷേധം: പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
X

നിരോധനാജ്ഞ ലംഘിച്ച് ശബരിമല സന്നിധാനത്ത് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിരിവെക്കാൻ അനുവദിക്കുന്നില്ല എന്നാരോപിച്ചാണ് വലിയ നടപ്പന്തലിൽ പ്രതിഷേധമുണ്ടായത്. പെരുമ്പാവൂരിലെ ആർ.എസ്.എസ് നേതാവായ ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

രാത്രി പത്തരയോടെയാണ് സന്നിധാനത്ത് അപ്രതീക്ഷിതമായി പ്രതിഷേധമുണ്ടായത്. വിരിവെക്കുന്നതിലടക്കം പോലീസ് നിയന്ത്രണം സന്നിധാനത്ത് തുടരുന്നുണ്ട്. മാളികപ്പുറത്തിനടുത്ത് അയ്യപ്പന്മാരെ പോലീസ് വിരിവെക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് വലിയ നടപ്പന്തലിൽ പ്രതിഷേധമാരംഭിച്ചു.

സംഘപരിവാർ സംഘടനയായ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആർ.എസ്.എസ് നേതാവ് ആർ രാജേഷ് പ്രതിഷേധത്തിന് നേതൃത്വം നൽകി. നടയടച്ച ശേഷവും പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എസ്. പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ 2 തവണ പ്രതിഷേധക്കാരുമായി സംസാരിച്ചു. ആദ്യം അറസ്റ്റിന് വഴങ്ങിയെങ്കിലും പിന്നീട് നെയ്യഭിഷേകം നടത്തണമെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നു. സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ചതിനാൽ പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ്‌ ചെയ്ത് നീക്കുകയായിരുന്നു.

നാല്‍പതോളമാളുകളെയാണ് അറസ്റ്റ് ചെയ്തത്. കാൽനടയായി പമ്പയിലെത്തിച്ച ഇവരെ പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റി.

TAGS :

Next Story