കരിപ്പൂരില്‍ നിന്നുള്ള സൗദിയ വിമാന സര്‍വീസ് പുനരാരംഭിച്ചു
ഡിസംബർ അഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിക്ക് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വ്വീസോടെ സൗദിയ വിമാനം വീണ്ടും കരിപ്പൂരില്‍ ലാന്‍റ് ചെയ്യും.
കരിപ്പൂരില്‍ നിന്ന് സൗദി സെക്ടറുകളിലേക്കുള്ള സൗദിയ വിമാന സര്‍വ്വീസ് ഡിസംബര്‍ 5 ന് പുനരാരംഭിക്കും. ആദ്യ വിമാനം ജിദ്ദയിൽ നിന്നും പുലർച്ചെ മൂന്നിന് പുറപ്പെട്ട് 11.10 ന് കരിപ്പൂരിലെത്തും. നേരത്തെ, ഡിസംബർ നാലിന് റിയാദിൽ നിന്നായിരുന്നു ആദ്യ വിമാനം നിശ്ചയിച്ചിരുന്നത്. ഉച്ചക്ക് 12.50നായിരിക്കും ജിദ്ധയിലേക്കും റിയാദിലേക്കുമുള്ള വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.
കാത്തിരിപ്പിന് വിരാമമിട്ട് കരിപ്പൂരില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്‍റെ പ്രതിദിന സര്‍വ്വീസുകള്‍ ആരംഭിക്കുകയാണ്. ഡിസംബർ അഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിക്ക് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വ്വീസോടെ സൗദിയ വിമാനം വീണ്ടും കരിപ്പൂരില്‍ ലാന്‍റ് ചെയ്യും. നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്ഥമായി റിയാദിന് പകരം ജിദ്ധയില്‍ നിന്നാണ് ആദ്യ വിമാനമെന്ന് എം.കെ. രാഘവൻ എം.പിയും അറിയിച്ചു.
ആഴ്ചയിൽ ഏഴ് സർവീസുകളാണ് സൗദിയ കരിപ്പൂരിൽ നിന്നും നടത്തുക. 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 വിമാനമാണ് ഇൗ സെക്ടറിൽ ഉപേയാഗിക്കുക. ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും. കൊച്ചിയിലെ രണ്ട് സർവീസുകളിലൊന്നാണ് കരിപ്പൂരിലേക്ക് മാറ്റുന്നത്. ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ടും സർവീസുകളാണ് ഉണ്ടാകുക.ജിദ്ദയിലേക്ക് തിങ്കൾ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും റിയാദിലേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സർവീസ്.
Adjust Story Font
16