ശബരിമലയിൽ സുരക്ഷ ശക്തമാക്കി
സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണ ത്തിൽ വർധനവുണ്ട്. കഴിഞ്ഞ തീര്‍ഥാടനകാലത്തെ അപേക്ഷിച്ച് അപ്പം,അരവണ വില്‍പന കുറഞ്ഞു
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷ ശക്തമാക്കി.സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണ ത്തിൽ വർധനവുണ്ട്. കഴിഞ്ഞ തീര്‍ഥാടനകാലത്തെ അപേക്ഷിച്ച് അപ്പം,അരവണ വില്‍പന കുറഞ്ഞു.
സന്നിധാനത്ത് ഇന്നലെ രാത്രി ഉണ്ടായ പ്രതിഷേധങ്ങളാണ് സുരക്ഷയും പൊലീസ് നിരീക്ഷണവും വർധിപ്പിക്കാൻ കാരണം. നിലക്കലിലും പമ്പയിലും പൊലീസ് പരിശോധന കഴിഞ്ഞ ദിവസങ്ങളിലേതിനെക്കാൾ വർധിപ്പിച്ചു. ഇന്നലെ രാത്രിയിൽ തടഞ്ഞ് നിർത്തിയ ഭക്തരാണ് ഇന്ന് കൂടുതലായി ദർശനത്തിനെത്തിയത്. സന്നിധാനത്തെ തിരക്കനുസരിച്ചാണ് പമ്പയില്‍ നിന്ന് അയ്യപ്പന്‍മാരെ കടത്തി വിടുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പോകുന്നതിന് വിലക്കുകളില്ല.
കഴിഞ്ഞ ദിവസത്തെ അപക്ഷിച്ച് ഇന്ന് ഭക്തരുടെ എണ്ണത്തിൽ വർധനവുണ്ട്.23000 ത്തോളം ഭക്തർ ഉച്ചവരെ മല ചവിട്ടി . എന്നാൽ സംസ്ഥാനത്തിനകത്ത് നിന്നും എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവ് തന്നെയാണ്. മണ്ഡലകാലം തുടങ്ങി മൂന്ന് ദിവസം പിന്നിട്ടിട്ടും അപ്പം, അരവണ വില്‍പനയില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സീസണില്‍ ഈ ദിവസങ്ങളില്‍ 1,32,000 ടിന്‍ അരവണ വിറ്റിരുന്നു. . ഇത്തവണ ഇത് 82,000 ടിന്‍ മാത്രമാണ്.
Adjust Story Font
16