കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജന്‍സിയുടെ സഹായം
ആലുവ , ഇടപ്പള്ളി, വൈറ്റില, പേട്ട, എസ്.എന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വികസനത്തിനാണ് സഹായം.
കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് ഡവലപ്മെന്റ് ഏജന്‍സി 189 കോടിയുടെ സഹായ വാഗ്ദാനം നല്‍കി. കാല്‍നട യാത്രക്കാര്‍ക്ക് സൌകര്യമൊരുക്കുന്ന പദ്ധതിക്കാണ് സഹായം. ആലുവ , ഇടപ്പള്ളി, വൈറ്റില, പേട്ട, എസ്.എന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വികസനത്തിനാണ് സഹായം. മെട്രോ പാലങ്ങളും നടപ്പാതകളുടെയും വികസനമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ഫ്രഞ്ച് സംഘം സംതൃപ്തരാണ്. രണ്ടാം ഘട്ടത്തില്‍ കാര്യമായി പിന്തുണ നല്‍കാന്‍ സന്നദ്ധത അറിയിച്ചതായി കെ.എം.ആര്‍.എല്‍ എം.ഡി മുഹ്മദ് ഹനീഷ് അറിയിച്ചു.
Next Story
Adjust Story Font
16