ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത് കലാപമുണ്ടാക്കാന്‍; മുഖ്യമന്ത്രി
ശബരിമലയോടുള്ള പ്രതിബദ്ധതയുടെ ഭാഗമല്ല സമരമെന്നും ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത് കലാപമുണ്ടാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്നിധാനത്തെ പൊലീസ് ഇടപെടലില്‍ ഹൈക്കോടതിയില്‍ നിന്ന് വിര്‍ശനം ഏറ്റ പശ്ചാത്തലത്തില്‍ പൊലീസ് നടപടികള്‍ വിശദീകരിച്ചാണ് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം ആരംഭിച്ചത്. ഭക്തർക്ക് സൗകര്യം ഒരുക്കാനായിരിന്നു പൊലീസ് നടപടികൾ, സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഭക്തരല്ലെന്നും സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയോടുള്ള പ്രതിബദ്ധതയുടെ ഭാഗമല്ല സമരമെന്നും ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത് കലാപമുണ്ടാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണു സംഘപരിവാറിന്റേത്. ആചാരം സംരക്ഷിക്കണം എന്ന് പറയുന്നവര്‍ തന്നെ ആചാരം ലംഘിക്കുന്നു.
ആദ്യഘട്ട പ്രതിഷേധങ്ങളിൽ സർക്കാർ ഇടപെട്ടില്ല, സംഘ്പരിവാറിന്റെ അജൻഡ നടപ്പാക്കുകയാണ്. പ്രതിഷേധത്തിൽ കോൺഗ്രസ് ബിജെപിക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണു പൊലീസ് ഇടപെടുന്നത്. മാധ്യമപ്രവർത്തകരെപ്പോലും ക്രൂരമായി ആക്രമിച്ചു. വനിതാ മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെട്ടു.
ആ സമയത്താണ് പൊലീസ് ഇടപെട്ടത്, സംഘ്പരിവാറിനു പ്രശ്നങ്ങൾ ഉണ്ടാക്കണമായിരുന്നു. അതിന്റെ ഭാഗമായാണ് 50 വയസ് കഴിഞ്ഞ സ്ത്രീയെവരെ ആക്രമിച്ചു. പ്രതിഷേധക്കാർ സന്നിധാനത്ത് ആ സ്ത്രീയോടു കാണിച്ചത് എല്ലാവരും കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16