Quantcast

ശബരിമലയിൽ ശരണ മന്ത്രം ചൊല്ലുന്നവരെ തടയരുതെന്ന് ഹൈക്കോടതി

ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത് ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. 

MediaOne Logo

Web Desk

  • Published:

    21 Nov 2018 11:20 AM GMT

ശബരിമലയിൽ ശരണ മന്ത്രം ചൊല്ലുന്നവരെ തടയരുതെന്ന് ഹൈക്കോടതി
X

ശബരിമലയിൽ ശരണ മന്ത്രം ചൊല്ലുന്നവരെ തടയരുതെന്ന് ഹൈക്കോടതി. ഭക്തര്‍ക്ക് ഒറ്റയ്ക്കും കൂട്ടമായും ശബരിമലയിലെത്താമെന്നും കോടതി. ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആധാരമാക്കിയ രേഖകളും റിപോര്‍ട്ടുകളും അടങ്ങിയ ഫയല്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. ബി.ജെ.പി ഇറക്കിയ സര്‍ക്കുലറിനെയും കോടതി വിമര്‍ശിച്ചു. എ.ജിയെയും എസ്.പിയെയും ശബരിമലയില്‍ നിയമിച്ചതിനും കോടതിയുടെ വിമര്‍ശനമുണ്ടായി.

ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത് ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. രാവിലെ ഹരജി പരിഗണിച്ച വേളയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് വിശീകരണം നല്‍കാന്‍ എജിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ട വിശേഷത്തിനിടയിലും ശബരിമലയിൽ സംഘർഷമുണ്ടായി. മണ്ഡലകാലത്തും സംഘർഷങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നായിരുന്നു എജിയുടെ വിശദീകരണം. നടപന്തലിൽ ഉറങ്ങിയവരെ പൊലീസ് വിളിച്ചു ഉണര്‍ത്തിയെങ്കില്‍ അത് മൗലിക അവകാശ ലംഘനമാണെന്നും വാദത്തിനിടെ കോടതി ചൂണ്ടികാട്ടി.

നിയന്ത്രണങ്ങളുടെ പേരിൽ യഥാർത്ഥ ഭക്തരെ ബുദ്ധിമുട്ടിക്കരുത്. പ്രാർത്ഥന യജ്ഞവും ശരണ മന്ത്രങ്ങൾ ഉരുവിടുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. ശരണ മന്ത്രം ഉരുവിടുന്നതിൽ തെറ്റില്ല എന്നും കോടതി ചൂണ്ടികാട്ടി. ബി.ജെ.പി ഇറക്കിയ സര്‍ക്കുലറിനെയും കോടതി വിമര്‍ശിച്ചു. പരിശീലനം ആവശ്യമെന്നും ആവശ്യം ആയ സാധങ്ങൾ കരുതണം എന്നും സര്‍ക്കുലറില്‍ പറയുന്നു. എന്താണ് ആ സാധനങ്ങൾ? അതിനെ പറ്റി പൊലീസ് അന്വേഷിക്കണ്ടതല്ലേ എന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു.

ശബരിമലയിൽ ചുമതല ഉള്ള ഐ.ജി ക്കും എസ്‍.പിക്കും എന്നിവർക്കു മലയാളം എഴുതാനും വായിക്കാനും അറിയാമോ എന്നും കോടതി ചോദിച്ചു. പരിചയ സമ്പന്നർ അല്ലേ വേണ്ടതെന്നും ഐ.ജി, എസ്‍.പി എന്നിവരെ നിയമിച്ചതിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോനും ജസ്റ്റിസ് എന്‍. അനിൽ കുമാറും ഉൾപ്പെട്ട ദേവസ്വം ബഞ്ച് നിർദേശം നൽകി. ശബരിമലയിൽ കുടിവെള്ളം, പ്രാഥമിക കൃത്യ നിർവഹണം എന്നിവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നു ദേവസ്വം ബോർഡ്‌ ഹൈ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രയാർ ഗോപാലകൃഷ്ണന്‍റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ബോർഡ്‌ നിലപാട് അറിയിച്ചത്.

ये भी पà¥�ें- മന്ത്രിയായിട്ടാണ് വന്നതെങ്കില്‍ വാഹനം കയറ്റിവിടാന്‍ ഉത്തരവിടാം, അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ പോകണം: കേന്ദ്രമന്ത്രിയോട് പൊലീസ്

TAGS :

Next Story