Quantcast

കേരളത്തിന്റെ വികസന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്ന നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് മുഖ്യമന്ത്രി

എം.ഐ ഷാനവാസിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിവെച്ചു.

MediaOne Logo

Web Desk

  • Published:

    21 Nov 2018 4:55 AM GMT

കേരളത്തിന്റെ വികസന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്ന നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് മുഖ്യമന്ത്രി
X

എം.ഐ ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റംഗവുമായ എം.ഐ. ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർലമെന്റംഗമെന്ന നിലയിൽ കേരളത്തിന്റെ വികസന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതര സ്വഭാവമുള്ള കോണ്‍ഗ്രസുകാരനെയാണ് നഷ്ടമായതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

കോൺഗ്രസിന്റെ ശക്തനായ വക്താവായിരുന്നു എം.ഐ ഷാനവാസ് എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോൺഗ്രസിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് ഷാനവാസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

എം. ഐ ഷാനവാസ് എം.പി യുടെ നിര്യാണത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് അനുശോചിച്ചു. ജനപ്രതിബദ്ധതയും മൂല്യബോധവുമുള്ള സാമൂഹ്യ സേവകനെയാണ് ഷാനവാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് അമീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിവെച്ചു. എം ഐ ഷാനവാസ് എം. പിയുടെ നിര്യാണത്തെതുടർന്ന് പ്രതിപക്ഷം ഇന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ച മാറ്റി വച്ചു. ശബരിമലയിലെ പൊലീസ് വിലക്കുകളെയും അടിസ്ഥാനസൌകര്യങ്ങളിലെ അപര്യാപ്തതെയും കുറിച്ച് ഇന്ന് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനായിരുന്നു തീരുമാനം. നിലക്കലും പന്പയും സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് ഗവര്‍ണറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

വഖഫ് ബോര്‍ഡ് അംഗം കൂടിയായിരുന്ന എം.ഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് ഖഫ് ബോര്‍ഡ് നാളെ കോഴിക്കോട് നടത്താനിരുന്ന ജുഡീഷ്യല്‍ സിറ്റിംങും മാറ്റിവെച്ചിട്ടുണ്ട്.

TAGS :

Next Story