തീരത്ത് നിന്ന് ആട്ടിയോടിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍;ഇന്ന് ലോക മത്സ്യബന്ധന ദിനം
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഇന്ന് ലോക മത്സ്യബന്ധന ദിനം. വികസനവും ടൂറിസവും കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് തീരം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കടലിനെ സംരക്ഷിക്കുക, മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ മത്സ്യബന്ധന ദിനത്തിലെ സന്ദേശം. ടൂറിസത്തിന്റെ പേരില്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്ന് അകറ്റുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍. തീരദേശ സംരക്ഷണ നിയമം പോലും ചൂഷണം ചെയ്ത് കടല്‍ തീരം കയ്യേറുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
കന്യാകുമാരി മുതല്‍ ഗുജറാത്തിലെ കച്ച് വരെയുള്ള മത്സ്യബന്ധന ബെല്‍റ്റില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിര്‍മിക്കാനിരിക്കുന്ന കപ്പല്‍ ചാനലിനെ ആശങ്കയോടെയാണ് മത്സ്യത്തൊഴിലാളികള്‍ കാണുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16