ശബരിമലയില്‍ കുടിവെള്ള വിതരണം ദുരിതത്തില്‍
പ്രതിദിനം 25 ലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്യുന്നതിന് 300 കിയോസ്കുകളില്‍ 1000 ടാപ്പുകൾ എന്നായിരുന്നു പ്രഖ്യാപനം
മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും നിലക്കലിൽ കുടിവെള്ള വിതരണത്തിനായുള്ള കിയോസ്കുകളുടെ വിന്യാസം പൂർത്തിയായില്ല. ദേവസ്വം ബോർഡ് സ്ഥലം നിർദേശിച്ചാൽ ഉടൻ കിയോസ്കുകൾ സ്ഥാപിക്കുമെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.
പ്രതിദിനം 25 ലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്യുന്നതിന് 300 കിയോസ്കുകളില്‍ 1000 ടാപ്പുകൾ എന്നായിരുന്നു പ്രഖ്യാപനം. . ശുദ്ധജലം വിതരണം ചെയ്യാനെത്തിച്ച കിയോസ്കുകൾ തെരുവില്‍ കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി.
ഒരു കിലോമീറ്ററോളം സ്ഥലത്ത് ഇനിയും പൈപ്പിടൽ അവശേഷിക്കുന്നു. പാർക്കിംഗ് ഗ്രൗണ്ടിനായി ദേവസ്വം അധികൃതൽ റബ്ബർ തോട്ടം വെട്ടിയൊരുക്കുന്നുണ്ട്. ഇത് പൂർത്തിയായാൽ മാത്രമെ ഈ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കാനാവു എന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.
നിലവിൽ സ്ഥാപിച്ചതിൽ ഏറിയ പങ്കും ആളുകൾ കൂട്ടംകൂടാൻ സാധ്യതയില്ലാത്ത പാതയോരങ്ങളിലാണെന്നാണ് പരാതി. 10 മീറ്റർ അകലം പോലും ഇല്ലാതെ വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്ന ഇവിടെ ഏറിയ സമയവും പൊരിവെയിലുമാണ്.
Adjust Story Font
16