Quantcast

കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനം: ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്ന വാദവും പൊളിയുന്നു

മന്ത്രിയുടെ ഭാര്യക്കെതിരെ സഹപ്രവര്‍ത്തകരായ നാല് അധ്യപകര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നു. കെ.ഇ.ആര്‍ ചട്ടപ്രകാരം ഫാത്തിമക്കുട്ടിയുടെ നിയമനം..

MediaOne Logo

Web Desk

  • Published:

    23 Nov 2018 9:25 AM GMT

കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനം:  ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്ന  വാദവും പൊളിയുന്നു
X

ഭാര്യ ഫാത്തിമക്കുട്ടിയുടെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദവും പൊളിയുന്നു. മന്ത്രിയുടെ ഭാര്യക്കെതിരെ സഹപ്രവര്‍ത്തകരായ നാല് അധ്യപകര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നു. കെ.ഇ.ആര്‍ ചട്ടപ്രകാരം ഫാത്തിമക്കുട്ടിയുടെ നിയമനം സാധുവല്ലന്ന ആക്ഷേപവും യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്.

ഭാര്യയുടെ നിയമനം സംബന്ധിച്ച ആക്ഷേപത്തെക്കുറിച്ച് ചോദിക്കുന്പോഴെല്ലാം മന്ത്രി കെടി ജലീലില്‍ പറയുന്ന വാദമിതാണ്. ഇത് കള്ളമാണന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.പ്രീത. വികെ,സി.ബാബുരാജേന്ദ്രന്‍ എന്നിവരടക്കമുള്ള നാല് അധ്യാപകര്‍ മാനേജ്മെന്റിനും ഹയര്‍സെക്കന്ററി മേഖല ഉപ ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ഒരേ ദിവസം ജോലിക്ക് കയറിയ രണ്ട് പേരുണ്ടങ്കില്‍ സീനിയോറിറ്റി കൂടുതലുള്ളയാള്‍ക്ക് പ്രിന്‍സിപ്പള്‍ സ്ഥാനം നല്‍കണമെന്നതാണ് കെഇആര്‍ ചട്ടം.ഫാത്തിമക്കുട്ടിയും,പ്രീത വികെയും ഒരേ ദിവസമാണ് സര്‍വ്വീസില്‍ കയറിയത്.രേഖകള്‍ അനുസരിച്ച് പ്രീതയാണ് സീനിയര്‍.

TAGS :

Next Story