3ജി ഐ.ആർ.പി.എസ് ക്യാമ്പസ് അദ്ധ്യായത്തിന് കണ്ണൂർ സർവ്വകലാശാലയുടെ സാക്ഷ്യം
3ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച് ആൻഡ് പോളിസി സ്റ്റഡീസ്(ന്യൂഡൽഹി) കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മാനേജ്മെന്റ് സ്റ്റഡീസിന്റെ സഹകരണത്തോടെ ആദ്യ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ വിദ്യാർഥി സമൂഹത്തിനിടയിൽ സംരംഭകത്വ കഴിവുകൾ വളർത്തുക എന്ന ആശയത്തോടുകൂടിയാണ് ഐ.ആർ.പി.എസ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇൻഡ്യയിൽ വരാനിരിക്കുന്ന നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്റെ ഫലങ്ങളെ അഭിസംബോധന ചെയ്യുന്ന സംഘടനകളുടെ ദേശീയ പ്രചരണത്തിന്റെ ഭാഗമാണ് ഈ പ്രാരംഭ പ്രവർത്തനങ്ങൾ.
3G ഐ.ആർ.പി.എസിന്റെ ജനറൽ സെക്രട്ടറി സബാൻ അഹമ്മദ് തന്റെ പ്രാരംഭ പ്രസ്താവനയിൽ ദേശീയ പ്രചാരണത്തിന്റെ പ്രാധാന്യം വിവരിച്ചു ‘’ വരും വർഷങ്ങളിൽ ഇന്ത്യയിൽ ലക്ഷകണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുവാൻ പോകുന്നു”. ഈ പ്രശ്നത്തിന്റെ ആഴവും, പ്രാധാന്യവും, അവബോധവും വിദ്യാർത്ഥികളുടെ ഇടയിൽ സൃഷ്ടിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ ദേശീയ പ്രചാരണ പരിപാടി. ഡൽഹി യൂണിവേഴ്സിറ്റിയിലെ 3g സ്റ്റാർട്ടപ്പ് ക്ലബ്ബിൻറെ വിജയകരമായ പ്രവർത്തനം കേരളത്തിൽ "കാമ്പസ് ചാപ്റ്റർ" എന്ന പേരിൽ വിപുലമായ പ്രവർത്തനം തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചു.
നാലാമത് വ്യാവസായിക വിപ്ലവം ഇന്ത്യയിൽ ഉണ്ടാക്കുവാൻ പോകുന്ന ആഘാതങ്ങളെക്കുറിച്ചും, അവ ഇന്ത്യയിൽ സൃഷ്ടിക്കുവാൻ പോകുന്ന പുതിയ സാധ്യതകളെ കുറിച്ചും വിദ്യാർഥികളുടെയും സംരംഭകരുടെയും ആഭിമുഖ്യത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ച Dept ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് നെ Dr Dinesh K Sadayakumar, (Director of Human Resources) അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു, അതോടൊപ്പം ഇത്തരത്തിലുള്ള പരിപാടികൾ ബി-സ്കൂൾ വിദ്യാർഥികൾക് വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള വാതിലുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
നിലവിലെ ഇന്ത്യയിലെ തൊഴിൽ മേഖലയെ വിശകലനം ചെയുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കും, ഏകദേശം ഒരു ലക്ഷം ജോലികൾ ഓരോ മാസവും ആവശ്യമാണെന്ന്. എന്നാൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം മുമ്പത്തേക്കാൾ വളരെ ഉയർന്നതുമാണ്. നമ്മുടെ വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യത വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു പരിഹാരമാണ് ആണ് നമുക്ക് വേണ്ടത്. ഇതിനെ കുറിച്ഛ് പഠിക്കുമ്പോൾ നമുക്ക് മനസിലാക്കുവാൻ സാധിക്കും ഇന്ന് കോളേജ് കാമ്പസുകളിൽ ഇന്റേൺഷിപ്പ്, ലൈവ് പ്രോജക്റ്റുകൾ, മാനേജ്മെന്റ് പ്ലാറ്റ്ഫോമുകൾ എന്നിവ അനിവാര്യമാണെന്ന്. ഇന്ന് നിലവിലുള്ള എല്ലാ ജോലികളിലും 80 ശതമാനവും 2030 ഓടെ യാന്ത്രികമായി മാറുമെന്ന് 3 ജി ഐ.ആർ.പി.എസ് യിലെ യുവ കാര്യവകുപ്പ് മേധാവിയായ വഫ സൈനബി 2016 ലെ ലോകബാങ്ക് റിപ്പോർട്ടിനെക്കുറിച്ച് ഇങ്ങനെ അവകാശപ്പെട്ടു.
സാമൂഹ്യ സംരംഭകയും വിഷ് ഫൌണ്ടേഷന്റെ സഹസ്ഥാപകയുമായ ഷിബിലി സുഹാന യുവജനങ്ങളുടെ ഗുണപരമായ സ്വാശ്രയ തൊഴിലവസരത്തിനായി പ്രതീക്ഷയുടെ പുതിയ സൂചനയെന്ന നിലയിൽ ഇൻസ്ട്രാഗ്രാമിൽ സംരംഭകത്വവും വീടിഷ്ടിത വ്യവസായങ്ങളും വ്യാപകമാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ഏജ് കെയർ അഡ്വൈസറും, മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റും ആയ ഇർഫാന ഇസ്സാത്ത് ബ്ലോക്ക് ചെയിൻ കൺസൾട്ടിംഗ്, ഐ.ഒ.ടി വികസനം, സാമൂഹ്യ സംരംഭകത്വം തുടങ്ങിയ മേഖലകളിൽ പുതിയ കരിയറുകൾ അവതരിപ്പിച്ചു. "നിങ്ങൾ തിരഞ്ഞെടുക്കുന്ന കരിയറുകൾ അല്ല കാര്യം". പഠനങ്ങൾ തെളിയിക്കുന്നത് ഒരാൾ അയാളുടെ കരിയർ കാലയളവിൽ 15 മുതൽ 20 വരെ ജോലികളിലേക്ക് മാറണം എന്നതാണ്.
വിദ്യാർഥി കൂട്ടായ്മയുടെ പ്രതിനിധികളായ അരുൺ വാര്യർ, തേജ്ന എസ് എന്നിവര്‍. 4.0 നെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അതോടൊപ്പം ആഗോളതലത്തിൽ ഇന്ത്യയിലെ യുവാക്കൾക്കു നേതൃത്വം വഹിക്കാനും പ്രവർത്തിക്കാനും അവസരമൊരുക്കി.
ഫാക്കൽറ്റി ഉപദേശകനും ഡിപ്പാർട്ട്മെന്റിന്റെ മേധാവിയുമായ ഡോ. ഫൈസൽ യൂണിവേഴ്സിറ്റിയും, മൈക്രോസോഫ്റ്റ്, എസ്.പി എന്നിവയുമൊത്ത് ചേർന്ന് ആരംഭിച്ച പുതിയ സംരംഭങ്ങളക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. സാങ്കേതികവിദ്യയിൽ മനുഷ്യരാശിയുടെ മുന്നിൽ നിൽക്കാൻ കഴിയുന്ന മനുഷ്യമൂല്യങ്ങളെക്കുറിച്ച് ശക്തമായ വികാരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സമയ തായത് വാക്കുകൾ ഉപസംഹരിച്ചത്.
കണ്ണൂർ സർവകലാശാലയിൽ 3 ജി ഐ.ആർ.പി.എസ്, മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന് അഭിമാനമുണ്ട് അതോടൊപ്പംരണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള അറിവ് പങ്കാളിത്തവും നൈപുണ്യവികസനം, സംരംഭകവിദ്യാഭ്യാസ മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനായി കാത്തിരിക്കുകയാണ്.
Adjust Story Font
16