Quantcast

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെ മലിനജലം ഒഴുകുന്ന സംഭവത്തില്‍ നടപടി

ശുചീകരണം ഉടന്‍ നടത്തുമെന്ന് തിരുവനന്തപുരം മേയര്‍ വി. കെ പ്രശാന്ത് മീഡിയവണിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 Nov 2018 4:25 AM GMT

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെ മലിനജലം ഒഴുകുന്ന സംഭവത്തില്‍ നടപടി
X

തിരുവനന്തപുരത്തെ സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെ മലിനജലം ഒഴുകുന്ന സംഭവത്തില്‍ ഉടന്‍ നടപടി. ശുചീകരണം ഉടന്‍ നടത്തുമെന്ന് തിരുവനന്തപുരം മേയര്‍ വി. കെ പ്രശാന്ത് മീഡിയവണിനോട് പറഞ്ഞു. വൃദ്ധ സദനത്തിലെയും നിര്‍ഭയ ഭവനിലെയും അന്തേവാസികളുടെ ദുരിതത്തെക്കുറിച്ച മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓടയില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം പ്രദേശത്ത് കെട്ടിക്കിടന്നേതാടെ അന്തേവാസികള്‍ ദുര്‍ഗന്ധത്തിന് നടുവിലായിരുന്നു. മാസങ്ങളായി അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മേയറുടെ ഇടപെടല്‍. ഓട പൊതുമരാമത്തിന് കീഴിലാണെങ്കിലും നഗരസഭയുടെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.

സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള സ്ത്രീകളുടെ വൃദ്ധസദനം, മഹിളാമന്ദിരം, ആശാഭവന്‍, എന്നിവടങ്ങളിലായി 400 ഓളം പേര്‍ ഈ ചുറ്റളവില്‍ താമസിക്കുന്നുണ്ട്. ദുര്‍ഗന്ധം മൂലം പല ഓഫീസുകളും ജനലും വാതിലുകളും അടച്ചിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ये भी पà¥�ें- ദുര്‍ഗന്ധത്തിന് നടുവില്‍ ശ്വാസം മുട്ടി വൃദ്ധ സദനത്തിലെയും നിര്‍ഭയ ഭവനിലെയും അന്തേവാസികള്‍

TAGS :

Next Story