ജെ.ഡി.എസ് നേതാക്കള്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട് ഗസ്റ്റ് ഹൌസിലായിരുന്നു കൂടിക്കാഴ്ച.
ജനതാദള്‍ എസിലെ മന്ത്രിമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കാന്‍ ജെ.ഡി.എസ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ദേശീയ നേതൃത്വത്തിന്റെ കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൌസിലായിരുന്നു ജെ.ഡി. എസ് നേതാക്കളും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച. ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റും നിയുക്ത മന്ത്രിയുമായ കെ.കൃഷ്ണന്‍ കുട്ടി, സി. കെ നാണു എം.എല്‍.എ എന്നിവര്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു. ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൌഡയുടെ കത്തും കൈമാറി. കത്ത് ലഭിച്ചെന്നും മറ്റ് കാര്യങ്ങള്‍ പിന്നീടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. നാളെ എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും ജെ.ഡി.എസ് നേതൃത്വം കത്ത് നല്കും. നിയമസഭാ സമ്മേളനത്തിന് മുന്‍പ് പുതിയ മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന ആവശ്യം ഉന്നയിക്കും. നിലവിലെ മന്ത്രി മാത്യു ടി.തോമസ് തിങ്കളാഴ്ച രാജി വച്ചേക്കുമെന്നാണ് അറിയുന്നത്.
ये à¤à¥€ पà¥�ें- കെ കൃഷ്ണന്‍കുട്ടി, ചിറ്റൂരിന്റെ ഓരോ ഹൃദയമിടിപ്പും തൊട്ടറിഞ്ഞ ജനകീയ നേതാവ്
Adjust Story Font
16