യുവജന യാത്ര: അധികാര രാഷ്ട്രീയത്തിലേക്കുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ കടന്നുവരവോ?
പാര്‍ട്ടിയില്‍ നേതൃപരമായ ചുമത വഹിക്കുമ്പോഴും പാണക്കാട് കുടുംബാംഗങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവാറില്ലായിരുന്നു.
30 വര്‍ഷത്തിന് ശേഷം യൂത്ത് ലീഗ് നടത്തുന്ന യുവജന യാത്രയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാവും. വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് യാത്ര നയിക്കുന്നത്. യാത്ര മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
1987ല്‍ അന്നത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന എം.കെ മുനീറിന്റെ നേതൃത്വത്തിലായിരുന്നു യുവജനയാത്ര. എം.കെ മുനീര്‍ എന്ന നേതാവിനെ രാഷ്ട്രീയ കേരളത്തില്‍ അടയാളപ്പെടുത്തിയ യാത്രകൂടിയായിരുന്നു അത്. 30 വര്‍ഷത്തിന് ശേഷമാണ് യൂത്ത് ലീഗ് വീണ്ടും യുവജനയാത്ര നടത്തുന്നത്. ഇത് ചരിത്രസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.
പാര്‍ട്ടിയില്‍ നേതൃപരമായ ചുമത വഹിക്കുമ്പോഴും പാണക്കാട് കുടുംബാംഗങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവാറില്ലായിരുന്നു. എന്നാല്‍ പാണക്കാട് കുടുംബാംഗം യുവജന യാത്രക്ക് നേതൃത്വം കൊടുക്കുന്നതോടെ അധികാര രാഷ്ട്രീയത്തിലേക്കുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ കടന്നുവരവായാണ് ഈ യാത്രയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ये à¤à¥€ पà¥�ें- മുനവ്വറലി തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
Adjust Story Font
16