Quantcast

നിപ കാലത്തെ സേവനം: താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനമില്ല; സ്ഥിരം ജോലി നല്‍കും

സ്ഥിരമായി ജോലി നല്‍കുമെന്ന് മന്ത്രി. ഐസോലേഷന്‍ വാര്‍ഡുകളില്‍ ജോലി ചെയ്തവര്‍ക്ക് സര്‍ക്കാര്‍ സ്ഥിരം നിയമനം വാഗ്ദാനം ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    24 Nov 2018 3:34 PM GMT

നിപ കാലത്തെ സേവനം: താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനമില്ല; സ്ഥിരം ജോലി നല്‍കും
X

നിപ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനം ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാവില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, സ്ഥിരമായി ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഐസോലേഷന്‍ വാര്‍ഡുകളില്‍ ജോലി ചെയ്തവര്‍ക്ക് സര്‍ക്കാര്‍ സ്ഥിരം നിയമനം വാഗ്ദാനം ചെയ്തിരുന്നു.

ഭീതി പരത്തിയ നിപ വൈറസ് ബാധയുണ്ടായ സമയത്ത് സ്വമേധയാ സേവനം നല്‍കാന്‍ മെഡിക്കല്‍ കോളജിലെത്തിയവരെ അനുമോദിച്ച് കൊണ്ടാണ് സ്ഥിരം നിയമനം നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നല്‍കിയത്. നഴ്സുമാര്‍, അസിസ്റ്റന്‍റ് നഴ്സുമാര്‍, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെ 45 പേരാണ് ജോലിക്കെത്തിയത്. ഇവരില്‍ 17 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കാന്‍ നീക്കമുണ്ടായി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ ലിസ്റ്റ് റദ്ദാക്കി.

നിപക്ക് ശേഷമുണ്ടായ പ്രളയത്തില്‍ നൂറോളം താല്‍കാലിക ജീവനക്കാര്‍ സ്വമേധയാ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട്. സ്ഥിരം നിയമനത്തിന് അവരും അര്‍ഹരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ ഉറപ്പ് എത്രമാത്രം നടപ്പാകുമെന്ന ആശങ്കയിലാണ് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍.

TAGS :

Next Story