ശബരിമല സന്നിധാനത്ത് തിരക്ക് വർധിക്കുന്നു
എന്നാൽ മണ്ഡലകാലത്തിന്റെ തിരക്കിലേക്ക് ശബരിമല ഇനിയും എത്തിയിട്ടില്ല.
ശബരിമല സന്നിധാനത്ത് തിരക്ക് വർധിക്കുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർ എത്തുന്നുണ്ട്. എന്നാൽ മണ്ഡലകാലത്തിന്റെ തിരക്കിലേക്ക് ശബരിമല ഇനിയും എത്തിയിട്ടില്ല. പരമ്പരാഗത, കാനന പാതയായ പുല്ലുമേട് വഴി 144 തീര്‍ഥാടകര്‍ സന്നിധാനത്തെത്തി.
സീസൺ സമയത്ത് ആദ്യ ആഴ്ചയിൽ തന്നെ പ്രതിദിനം 80000 മുതൽ ഒരു ലക്ഷം വരെയുള്ള തീർത്ഥാടകർ മല ചവിട്ടിയെത്താറുണ്ട്. ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയാണ്. 41000. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 60 ശതമാനത്തോളം കുറവ്. അവധി ദിവസങ്ങൾ വരുന്നതിനാൽ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷ. ഇന്ന് ഉച്ചവരെ 25000 തീർത്ഥാടകർ മലകയറി.
എരുമേലിയിലെ നിരോധനാജ്ഞ പിൻവലിച്ചതുൾപ്പെടെ നിയന്ത്രണങ്ങളിൽ അയവു വരുത്തിയത് വരും ദിവസങ്ങളിൽ തിരക്ക് വർധിച്ചേക്കും. അതേ സമയം സന്നിധാനത്ത് ശരണ പ്രതിഷേധം തുടരുന്നുണ്ട്. അതു കൊണ്ട് തന്നെ പൊലീസ് നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്.
Adjust Story Font
16