ഇന്‍സേര്‍ച്ച്... സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന എന്‍ട്രന്‍സ് കോച്ചിങ് സെന്‍റര്‍
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠിക്കാന്‍ മിടുക്കികളായവര്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കുന്നു
വടകര പുതിയ ബ]സ് സ്റ്റാന്റിന്റെ തൊട്ടുപുറകില്‍ സ്ത്രീകള്‍ക്ക് മാത്രമായി രണ്ട് സ്ത്രീകള്‍ നടത്തുന്ന ഒരു ഐ.എ.എസ് അക്കാദമിയുണ്ട്. ഇന്‍സേര്‍ച്ച് എന്നാണ് നവംബര്‍ നാലാം തീയതി തുടങ്ങിയ സ്ഥാപനത്തിന്റെ പേര്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, പഠിക്കാന്‍ മിടുക്കികളായവര്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കുന്നു. പി.എസ്.സി, കെ.എ.എസ് ക്ലാസുകളും ഇന്‍സേര്‍ച്ചില്‍ ഉടന്‍ തുടങ്ങും.
കൊയിലാണ്ടി കൊല്ലത്തുളള ഇ.കെ തെസ്‌രിയും തലശ്ശേരി ചൊക്ലി സ്വദേശി ഷബാബ നൌഷാദുമാണ് അക്കാദമിയുടെ നടത്തിപ്പുകാര്‍. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിദ്യാഭ്യാസം നേടി വീട്ടിലിരിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെച്ചാണ് ഇന്‍സെര്‍ച്ച് ആരംഭിച്ചത്. ഒരു പക്ഷെ സ്ത്രീകള്‍ സ്ത്രീകള്‍ക്കായി നടത്തുന്ന രാജ്യത്തെ ആദ്യ സ്ഥാപനമായിരിക്കും ഇന്‍സേര്‍ച്ച്.
Next Story
Adjust Story Font
16