Quantcast

നെടുമ്പാശ്ശേരിയില്‍ 70 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഹോട്ടല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ഇവരെ പീഡിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    25 Nov 2018 1:55 PM GMT

നെടുമ്പാശ്ശേരിയില്‍ 70 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍
X

നെടുമ്പാശ്ശേരിക്ക് സമീപം പുറയാറില്‍ 70 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പുറയാര്‍ സ്വദേശി നിതിന്‍, പുതുവാശേരി സ്വദേശി സത്താര്‍ എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വൃദ്ധയെ പ്രതികള്‍ ബൈക്കിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ 19ആം തിയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വൃദ്ധയെ ബൈക്കിലെത്തിയ നിതിനും സത്താറും ചേര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.

ബലാത്സംഗത്തിന് പുറമേ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്ത പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി.

TAGS :

Next Story