ബാലഭാസ്കറാണ് അപകട സമയത്ത് വാഹനമോടിച്ചതെന്ന് സാക്ഷിമൊഴി
അപകട സമയത്ത് വണ്ടി ഓടിച്ചിരുന്നത് ഡ്രൈവറാണെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നുവെന്ന് സാക്ഷിമൊഴികള്‍. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഞ്ച് പേരാണ് മൊഴി നൽകിയത്. എന്നാല്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂ എന്നാണ് പൊലീസ് നിലപാട്.
ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി.കെ ഉണ്ണി കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അപകടം നടന്ന സമയത്ത് ബാലഭാസ്കര്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നിൽ വന്ന വാഹനത്തില്‍ ഉണ്ടായിരുന്നയാളുടേയും മൊഴികളാണ് നിര്‍ണായകമായത്. അപകടം നടന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോള്‍ ബാലഭാസ്കര്‍ തന്നെയാണ് ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നതെന്നാണ് സാക്ഷികള്‍ പറയുന്നത്‍. ചില മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
അതിനിടെ ബാലഭാസ്കറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു. വാഹനവും ഫോറൻസിക് സംഘവും പരിശോധിച്ചു. പരിക്കുകളും അപകടം നടന്ന രീതിയും പരിശോധിച്ച് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകും.
ये à¤à¥€ पà¥�ें- ‘ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത’; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല, അര്‍ജ്ജുനാണെന്നാണ് ലക്ഷ്മിയുടെ മൊഴി. എന്നാല്‍ അപകട സമയത്ത് താന്‍ ഉറങ്ങുകയായിരുന്നു, ബാലഭാസ്കറാണ് വണ്ടി ഓടിച്ചതെന്നാണ് അര്‍ജ്ജുന്‍റെ മൊഴി. മൊഴികളിലെ വൈരുദ്ധ്യം സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു.
Adjust Story Font
16