ശബരിമലയിൽ എച്ച്1 എൻ1 പനി; പ്രചരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യ വകുപ്പ്
ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കാലാവസ്ഥാ വ്യതിയാനം മൂലം രൂപപ്പെട്ട പനിയെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

ശബരിമലയിൽ എച്ച്1 എൻ1 പനിയുണ്ടെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യ വകുപ്പ്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കാലാവസ്ഥാ വ്യതിയാനം മൂലം രൂപപ്പെട്ട പനിയെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. തീർത്ഥാടകരിൽ ഭീതി പടർത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
ശബരിമലയിൽ ജോലി ചെയ്യുന്ന ദേവസ്വം ജീവനക്കാർക്കും പൊലീസുകാർക്കിടയിലും എച്ച്1 എൻ1 പനി പടരുന്നു എന്ന് തത്തിൽ വ്യാപക പ്രചരണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത്. എച്ച് വൺ എൻ വൺ പനിയുണ്ട് എന്നത് വ്യാജമാണ്. ശബരിമലയിൽ റിപ്പോർട്ട് ചെയ്തത് സാധാരണ പനിയാണെന്നും കാലാവസ്ഥ വ്യതിയാനം മൂലമാണ് പെട്ടെന്ന് പനി വരുന്നതെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ചിക്കൻപോക്സിനുള്ള പ്രതിരോധ മരുന്നും ജീവനക്കാർക്ക് വിതരണം ചെയ്തതതായി അദ്ദേഹം വ്യക്തമാക്കി.വ്യാജ പ്രചരണങ്ങൾക്കെതിരെ ദേവസ്വം ബോർഡും ശക്തമായ പ്രതിഷേധം അറിയിച്ചു.
Adjust Story Font
16