മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു
ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടാകുമെന്നാണ് സൂചന.
ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി.തോമസ് രാജിവെച്ചു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് രാജി. പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമാകുന്ന പ്രതികരണങ്ങളുണ്ടാകില്ലെന്ന് മാത്യു ടി.തോമസ് പറഞ്ഞു. പുതിയ മന്ത്രിയായി കെ. കൃഷ്ണന്‍ കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ ക്ലിഫ് ഹൌസില്‍ ഭാര്യക്കൊപ്പമെത്തിയ മാത്യു ടി.തോമസ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ജനതാദള്‍ എസ് ദേശീയ നേതൃത്വത്തിന്‍റ നിര്‍ദേശപ്രകാരം കെ.കൃഷ്ണന്‍ കുട്ടിയുടെ മന്ത്രിസ്ഥാനത്തിന് വഴിയൊരുക്കാനാണ് രാജി. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നതില്‍ അതൃപ്തിയുണ്ടെങ്കിലും പരസ്യ കലാപത്തിനില്ലെന്ന സൂചനയാണ് മാത്യു ടി.തോമസ് നല്‍കിയത്.
രാജി നല്‍കിയ ശേഷം ഔദ്യോഗിക വസതിയില്‍ പോയ അദ്ദേഹം സ്വകാര്യ കാറില്‍ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടാകുമെന്നാണ് സൂചന. മൂന്നു മണിക്ക് സത്യപ്രതിജ്ഞ നടത്താനുള്ള തയ്യാറെടുപ്പുകള്‍ രാജ് ഭവനില്‍ തുടങ്ങി.
കൃഷ്ണന്‍ കുട്ടി ആദ്യമായാണ് മന്ത്രി പദവിലെത്തുന്നത്. ജനതാദള്‍ പ്രതിനിധിയായി രണ്ടു തവണ മന്ത്രി പദത്തിലെത്തിയ മാത്യു ടി. തോമസ് രണ്ടു തവണയും കാലാവധി പൂര്‍ത്തിയാകാതെയാണ് പടിയിറങ്ങുന്നത്. തിരുവല്ലയില്‍ നിന്ന് എം.എല്‍.എ ആണ് ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ മാത്യു ടി തോമസ്.
ജനതാദള്‍ എസ് കേന്ദ്രനേതൃത്വ തീരുമാനപ്രകാരം കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ദേവഗൌഡ നല്‍കിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സി.കെ നാണു എം.എല്‍.എ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നാളെ വൈകിട്ടോടെ രാജ് ഭവനില്‍ വച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
രാവിലെ നിയമസഭ ചേരുമെങ്കിലും ചരമോപചാരം അര്‍പ്പിച്ച് പിരിയും ഇത് കൂടി പരിഗണിച്ചാണ് വൈകിട്ട് സത്യപ്രതിജ്ഞ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.അതേസമയം രാജിക്ക് പിന്നാലെ തന്നെ ജനതാദളിലെ പോര് മൂര്‍ച്ഛിക്കാനാണ് സാധ്യത. കൃഷ്ണന്‍കുട്ടി ഒഴിയുമ്പോള്‍ പുതിയ സംസ്ഥാന അധ്യക്ഷനായി മാത്യു ടി തോമസിനെ നിയമിക്കണമെന്നാവശ്യം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ കേന്ദ്രനേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
ये à¤à¥€ पà¥�ें- മന്ത്രിസ്ഥാനം ഒഴിയുന്നതില്‍ മാത്യു ടി തോമസിന് കടുത്ത അതൃപ്തി
ये à¤à¥€ पà¥�ें- അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാതെ മാത്യു ടി തോമസ്
ये à¤à¥€ पà¥�ें- മാത്യു ടി തോമസ് പുറത്തേക്ക്; കൃഷ്ണന്‍ കുട്ടി മന്ത്രിയാകും
Adjust Story Font
16