പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ശരിവെച്ച് പി.കെ ശ്രീമതി
ചോദ്യം: ശശിക്കെതിരെ വന്നത് ലൈംഗിക പീഡന സ്വഭാവമുള്ള പരാതി ആയിരുന്നോ? ഉത്തരം: ഞങ്ങള്‍ കണ്ടെത്തിയത് അത്തരം കാര്യങ്ങളാണ്
പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ശരിവെച്ച് പാര്‍ട്ടി അന്വേഷണ കമ്മറ്റി അംഗം പി.കെ ശ്രീമതി. ശശിക്കെതിരെ വന്നത് ലൈംഗിക പീഡന സ്വഭാവമുള്ള പരാതി ആയിരുന്നോ എന്ന ചോദ്യത്തിന് ഞങ്ങള്‍ കണ്ടെത്തിയത് അത്തരം കാര്യങ്ങളാണ് എന്നായിരുന്നു ശ്രീമതിയുടെ ഉത്തരം. പി.കെ ശശിയില്‍ നിന്ന് പാര്‍ട്ടി നേതാവിന് യോജിക്കാത്ത പെരുമാറ്റമുണ്ടായെന്നും ശ്രീമതി പറഞ്ഞു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ സി.പി.എമ്മില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശശി യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി ലൈംഗിക പീഡനം നടന്നെന്ന ആരോപണം തള്ളി.
പരാതി പുറത്തുവന്നതിന് പിന്നില്‍ വിഭാഗീയതയാണെന്ന എ.കെ ബാലന്റെ ആരോപണവും കമ്മീഷന്‍ അംഗമായ പി.കെ ശ്രീമതി തള്ളി. വിഭാഗീയതയെ തുടര്‍ന്നാണ് പരാതി പുറത്തുവന്നതെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല.
ये à¤à¥€ पà¥�ें- ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്ക് സസ്പെന്‍ഷന്‍
ആറ് മാസത്തെ സസ്പെന്‍ഷന്‍ കുറഞ്ഞ ശിക്ഷയാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16