ദേവപ്രശ്ന വിധി പ്രകാരം ശബരിമലയിൽ മാറ്റങ്ങൾക്കൊരുങ്ങി ദേവസ്വം ബോർഡ്
മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മാറ്റങ്ങൾ വരുത്തുന്നത്. കെട്ടിടങ്ങൾ ഉൾപ്പടെ പൊളിച്ചുമാറ്റിയായിരിക്കും പുതിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുക.
ദേവപ്രശ്ന വിധി പ്രകാരം ശബരിമലയിൽ മാറ്റങ്ങൾക്കൊരുങ്ങി ദേവസ്വം ബോർഡ്. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മാറ്റങ്ങൾ വരുത്തുന്നത്. കെട്ടിടങ്ങൾ ഉൾപ്പടെ പൊളിച്ചുമാറ്റിയായിരിക്കും പുതിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുക.
തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ മാറ്റുന്നതടക്കം ശബരിമലയിൽ മാറ്റങ്ങൾക്ക് ഒരുങ്ങി ദേവസ്വം ബോർഡ്. തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ സോപാനത്തിന് താഴേക്ക് മാറ്റും. ശൗചാലയം ഉൾപ്പടെയുള്ള ഭാഗത്ത് കൂടി എഴുന്നള്ളത്ത് നടത്താൻ പാടില്ലാത്തതുകൊണ്ടാണ് കെട്ടിടങ്ങൾ മാറ്റുന്നത്. ഈ കെട്ടിടങ്ങൾക്കിടയിലൂടെ പുതിയ വഴിയിട്ട് വേർതിരിക്കുന്നതും പരിഗണനയിലുണ്ട്.
സാന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ സുഗമമായ നീക്കം തടസപ്പെടുത്തുന്ന അമ്പല മതിൽക്കെട്ടിനോട് ചേർന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതും ആലോചനയിലുണ്ട്. പുതിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് അപ്പം അരവണ പ്ലാന്റുകൾ, മീഡിയ സെൻറർ, ബാങ്ക് കെട്ടിടം, എന്നിവകൾക്ക് മാറ്റം വരും. അടുത്ത മണ്ഡലകാലത്തിന് മുമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
ജലലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയും നടപ്പിലാക്കും. പമ്പ ഹിൽ ടോപ്പിൽ 30 കോടി രൂപ ചെലവിൽ പുതിയ പാലം നിർമ്മിക്കും. എന്നാൽ മാസ്റ്റർ പ്ലാനിലും പമ്പയിൽ പുതിയ കെട്ടിടങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.
Adjust Story Font
16