രഹ്ന ഫാത്തിമ അറസ്റ്റില്‍
മതവികാരം വ്രണപ്പെടുത്തുന്ന ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന കേസിലാണ് അറസ്റ്റ്.

ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തുന്ന ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന കേസിലാണ് അറസ്റ്റ്. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ബി.എസ്.എന്‍.എല്‍ ഓഫീസിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
രഹ്‍ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മതവിശ്വാസത്തെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പേരില്‍ പത്തനംതിട്ട പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നും കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രഹ്‍ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം മതവികാരം വ്രണപ്പെടുത്ത രീതിയിലുള്ള പെരുമാറ്റങ്ങള്‍ രഹ്‍നയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ये à¤à¥€ पà¥�ें- രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തു
ये à¤à¥€ पà¥�ें- ശബരിമല സംഘര്‍ഷം: കേസെടുത്ത 6 പേര്‍ക്ക് ജാമ്യം; രഹ്‍ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Adjust Story Font
16