സംവരണം: സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍
കേരള ഭരണ സര്‍വീസില്‍ എല്ലാ വിഭാഗങ്ങളിലും സംവരണം നടപ്പാക്കണമെന്നും ഭരണഘടനാ വിരുദ്ധമായ മുന്നാക്ക സംവരണ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും വെള്ളാപ്പള്ളി

സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള ഭരണ സര്‍വീസില്‍ എല്ലാ വിഭാഗങ്ങളിലും സംവരണം നടപ്പാക്കണമെന്നും ഭരണഘടനാ വിരുദ്ധമായ മുന്നാക്ക സംവരണ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ വെള്ളാപ്പള്ളി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പൊതുചര്‍ച്ച വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

നേരിട്ടുള്ള നിയമനത്തില്‍ മാത്രമല്ല കേരള ഭരണ സര്‍വീസിലേക്കുള്ള ബൈ ട്രാന്‍സഫര്‍ നിയമനങ്ങളിലും സംവരണം പാലിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സംവരണം ഉള്‍പ്പെടുത്തി കെ.എ.എസ് ചട്ടങ്ങള്‍ പുനപരിശോധിക്കണം. സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണം. ഈ വിഷയങ്ങളില്‍ തീരുമാനങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുടെ പരാതികള്‍ കേള്‍ക്കാന്‍ അവസരമുണ്ടാക്കണമെന്നും വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരള ഭരണ സര്‍വീസിലെ മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം ഒഴിവാക്കാനും ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക സംവരണം നടപ്പാക്കാനുമുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകവെയാണ് വെള്ളാപ്പള്ളി നടേശന്‍റെ നിര്‍ണായക ഇടപെടല്‍.
Adjust Story Font
16